മലയാളസിനിമക്ക് ഒരു നവാഗത സംവിധായകൻ കൂടി 2018ന്റെ അവസാനത്തോട് കൂടി ലഭിച്ചിരിക്കുകയാണ്. ടോവിനോയെ നായകനാക്കി ഒരുക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിലൂടെ ജോസ് സെബാസ്റ്റ്യൻ എന്ന യുവാവാണ് മലയാളസിനിമയിലേക്ക് കാലെടുത്തു വെക്കുന്ന നവാഗതൻ. ഓസ്ട്രേലിയയിൽ ഫിലിം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ജോസ് സെബാസ്റ്റ്യന്റെ ആദ്യസംവിധാന സംരംഭമാണ് ടൊവിനോ തോമസ് നായകനായിയെത്തുന്ന ”എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ അവസാനഘട്ട മിനുക്കുപണികൾക്കായി ചെന്നൈയിലേക്ക് പുറപ്പെട്ട ജോസ് വിമാനത്താവളത്തിൽ വെച്ചാണ് ഗുരുതുല്യരായ ലാൽ ജോസ്, സത്യൻ അന്തിക്കാട് എന്നീ സംവിധായകരെ കണ്ടുമുട്ടിയത്.
ലാൽ ജോസ് ചിത്രം തട്ടുംപുറത്ത് അച്യുതൻ, സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശൻ എന്നിവക്കൊപ്പമാണ് എന്റെ ഉമ്മാന്റെ പേര് ക്രിസ്‌തുമസ് റിലീസായി ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്നത്. രണ്ടു സംവിധായകരുടെയും കടുത്ത ആരാധകനായ ജോസ് രണ്ടുപേരുടെയും അനുഗ്രഹം ഏറ്റുവാങ്ങി. ടൊവിനോയും ജോസിനൊപ്പം ഉണ്ടായിരുന്നു. കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഉർവശിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…