Categories: Malayalam

വീട്ടിനകത്തും, പുറത്ത് പോകുമ്പോഴുമെല്ലാം ഷോർട്സ് ധരിക്കുന്ന ഒരാളാണ് ഞാൻ;മനസ്സ് തുറന്ന് എസ്തർ

ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.

കഴിഞ്ഞദിവസം അനശ്വര രാജനെതിരെ സൈബർ ആക്രമണം ഉണ്ടാവുകയും നിരവധി താരങ്ങൾ we have legs എന്ന ക്യാമ്പയിനുമായി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. അനശ്വര ധരിച്ച ഒരു വസ്ത്രമായിരുന്നു ആളുകളെ ചൊടിപ്പിച്ചത്. എസ്തറും ഈ പ്രതികരണത്തിൽ പങ്കാളിയായിരുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് തുറന്നുപറയുകയാണ് എസ്തർ.

താരത്തിന്റെ വാക്കുകൾ:

ഇൻസ്റ്റാഗ്രാമിൽ പലവട്ടം നെഗറ്റീവ് കമെന്റുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് പലപ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു. സാനിയ ഇയ്യപ്പനും അനിഖ സുരേന്ദ്രനുമെല്ലാം വലിയ രീതിയിലുള്ള സൈബർ അറ്റാക്കിങ് നേരിട്ടിട്ടുണ്ട്. ഞങ്ങൾ ഈ വിഷയത്തെ കുറിച്ചു പരസ്പരം ചർച്ച ചെയ്യാറുണ്ട് എന്നല്ലാതെ ഇന്നുവരെ പ്രതികരിച്ചിട്ടില്ല. പക്ഷെ അനശ്വരക്ക് നേരെ അക്രമണമുണ്ടായപ്പോൾ മിണ്ടാതിരിക്കാൻ തോന്നിയില്ല. അതിനിടെ മറ്റൊരു പോസ്റ്റും ശ്രദ്ധയിൽപെട്ടു. പ്രിത്വിരാജിന്റെയും അനശ്വരയുടെയും പോസ്റ്റിനു താഴെ വന്ന കമെന്റുകൾ ചേർത്ത ഒരു കൊളാഷ്. പ്രിത്വിരാജ് ബോഡി കാണിച്ചു നിൽക്കുന്ന ഫോട്ടോക്ക് താഴെ പോസറ്റീവ് കമെന്റുകൾ എന്നാൽ അനശ്വരയുടെ ഫോട്ടോക്ക് താഴെ വന്നത് അശ്ലീലവും. അതുകൂടെ കണ്ടപ്പോൾ ഷോർട്സ് ധരിച്ച ഫോട്ടോ പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നി. വീട്ടിനകത്തും, പുറത്ത് പോകുമ്പോഴുമെല്ലാം ഷോർട്സ് ധരിക്കുന്ന ഒരാളാണ് ഞാൻ. ഏറ്റവും കംഫോര്ട്ടബിൾ ആയ വസ്ത്രങ്ങളിൽ ഒന്നാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago