നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്ത ഭാഗ്യലക്ഷ്മി അറിഞ്ഞത് റിയാലിറ്റി ഷോയ്ക്കിടെ. രമേശ് കുമാര്‍ അന്തരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയോട് രമേശിന്റെ മരണവാര്‍ത്ത വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ നടി പൊട്ടിക്കരഞ്ഞു. പിന്നീട് താരത്തെ സഹമത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്.
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനു മുമ്പ് രമേശിനെ നേരിട്ടു പോയി കണ്ടിരുന്നുവെന്നും രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏല്‍പിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവര്‍ ചടങ്ങുകള്‍ നടത്തുമെന്നും നടി പറഞ്ഞു.
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2014 ല്‍ വിവാഹം നിയമപരമായി വേര്‍പെടുത്തി. സച്ചിന്‍, നിഥിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…