യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 നെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ആദ്യ ഭാഗത്തെ അപേക്ഷിച്ച് തീയറ്ററില്‍ രണ്ടാം ഭാഗം സൃഷ്ടിച്ച തരംഗത്തെക്കുറിച്ച് പറയുന്നതാണ് പോസ്റ്റ്. ‘2018ല്‍ അന്‍പത് പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ അഞ്ഞൂറ് പേരോടൊപ്പമിരുന്ന് കണ്ടപ്പോള്‍ കിട്ടിയ സന്തോഷം അതൊരു വല്ലാത്ത സുഖമാണെന്ന് ക്യാപ്റ്റന്‍ ഹോള്‍ട്ട് എന്ന പ്രൊഫൈലില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പ്രതീക്ഷകള്‍ തകര്‍ത്ത് കളഞ്ഞ കെജിഎഫ് 2
ബാഹുബലി പോലൊരു ഫിലിം ഫ്രാഞ്ചൈസ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് ഒരുപാട് ഉയരത്തിലാണ്. ഒരു ഫിലിം ഫ്രാഞ്ചൈസ് ഡിസൈന്‍ ചെയ്യപ്പെടുമ്പോള്‍ ഒന്നാം ഭാഗത്തിനൊപ്പമോ/മേലെയോ നില്ക്കുന്ന അതിഗംഭീര അനുഭവമാണം രണ്ടാംഭാഗം എന്നതാണ് അത് നേരിടുന്ന ഏറ്റവും വലിയ ചലഞ്ച്. സിനിമ എന്ന മാധ്യമത്തിലെ തന്നെ ഏറ്റവും വലിയ റിസ്‌കി ഗാംബിള്‍രാജമൗലി ഏറ്റെടുത്ത് വിജയിപ്പിക്കുകയും,ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലയെന്ന് കരുതിയ അപൂര്‍വ്വമായ ഒരു നേട്ടം. എത്ര ഹൈപ്പും, പൊസിറ്റീവ് റിപ്പോര്‍ട്‌സ് വന്നാലും ബാഹുബലി സൃഷ്ടിച്ച ബെഞ്ച്മാര്‍ക് ആരും തിരുത്തില്ല…തിരുത്താന്‍ കഴിയില്ല എന്ന ”പ്രതീക്ഷയാണ്”കെജിഎഫ് ചാപ്റ്റര്‍ 2 എന്ന ഇതിഹാസ സിനിമ തരിപ്പണമാക്കിയത് (with style and substanc-e) –
ട്രെയിലറും ടീസറും സംതൃപ്തി നല്കിയെങ്കിലും ബാഹുബലി 2 പോലൊരു അത്ഭുതം ഇനി സംഭവിക്കില്ല എന്ന വര്‍ഷങ്ങളായുള്ള ധാരണയാണ് സിനിമ തുടങ്ങി വെറും മിനുറ്റുകള്‍ക്കുള്ളില്‍ തകര്‍ത്ത്കളഞ്ഞത്…ആനന്ദ് നാഗിലൂടെ ചാപ്റ്റര്‍ 1ല്‍ കണ്ട EL-Dorado ചരിത്രത്തിലേയ്ക്ക് ഇക്കുറി പ്രകാശ് രാജിലൂടെയാണ് ടേക്ക് ഓഫ് ചെയ്യുന്നത്. ഒരു നിമിഷത്തെ മൗനത്തിന് ശേഷം, അക്ഷരാര്‍ത്ഥത്തില്‍ തീയേറ്റര്‍ പൊട്ടിത്തെറിക്കുന്ന ലെവലില്‍ പ്രേക്ഷകരെ ഉന്മാദത്തിന്റെ കൊടുമുടി എത്തിച്ചാണ് ടൈറ്റില്‍ കാര്‍ഡ് വരുന്നത് (കത്തിപ്പടരുന്നത് എന്നതാവും കൂടുതല്‍ ശരി) ഫസ്റ്റ് ഷോട്ട് തൊട്ട് end credits വരെ ആ euphoric atmosphere അങ്ങനേ നിലനിര്‍ത്തുന്നു എന്നതിലുപരി,പ്രേക്ഷകരെ ആ ലോകത്തില്‍ അങ്ങ് കുടുക്കി നിര്‍ത്തുകയാണ് പ്രശാന്ത് നീല്‍.. ഇമോഷണലായ് കണക്റ്റ് ചെയ്ത് നില്‍ക്കുന്ന കഥയില്‍ മാസ്സ് എലവേഷന്‍ സീക്വന്‍സുകള്‍ എങ്ങനെയാണ് അയാള്‍ ചെയ്ത് വച്ചിരിക്കുന്നതെന്ന്,ഒരു പാക്ക്ഡ് ക്രൗഡിന്റെ ഇടയില്‍ ഇരുന്ന് അസ്വദിച്ചറിയേണ്ട അത്ഭുതമാണ്!
ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് സിനിമയെടുക്കുക എന്നത് തന്നെ ഒരു ഹിമാലയന്‍ ടാസ്‌കാണ്,അതിനും ഒരുപടി മേലെയ്ക്ക്…വരുംകാലത്തും ഒരു എവര്‍ഗ്രീന്‍ കള്‍ട് ഫോളോയിങ് നേടിയെടുക്കും വിധത്തില്‍ ഒരു സിനിമ സൃഷ്ടിക്കുക എന്നത് അസാധ്യ പ്രതിഭയുള്ള ഒരു ഫിലിംമേയ്ക്കര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്.പലര്‍ക്കും ബാലികേറാമലയായ ഈ സംഭവമാണ് പ്രശാന്ത് നീല്‍ തുടര്‍ച്ചയായ് തന്റെ മൂന്നാമത്തെ സിനിമയിലും മറ്റുള്ളവര്‍ക്ക് ഒരു റെഫറന്‍സ് മെറ്റീരിയലാവും വിധത്തില്‍ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്.രാജമൗലി ഒക്കെ ഒരു പതിറ്റാണ്ട് കാലത്തെ അദ്ധ്വാനം കൊണ്ട് തുടങ്ങി വച്ച വലിയൊരു movement, പ്രശാന്ത് തന്റെ വെറും മൂന്നാമത്തെ സിനിമയിലൂടെയാണ് ഏറ്റെടുത്ത് മറ്റൊരു തലത്തിലേയ്ക്ക് കൊണ്ട്‌പോവുന്നത്.കെട്ടുറപ്പുള്ള തിരക്കഥയാണ് കെജിഎഫിന്റെ ആത്മാവ്.ഒപ്പം ഭുവന്‍ ഗൗഡ,രവി ബാസുര്‍,19കാരനായ ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി അടക്കമുള്ള സ്‌ട്രോങ് ടെക്‌നിക്കല്‍ സൈഡും അവരില്‍ നിന്നും തനിക്ക് വേണ്ട ഔട്ട്പുട്ടിനെ പറ്റിയും,തന്റെ ക്രാഫ്റ്റിനെ പറ്റിയും വ്യക്തമായ ധാരണയുള്ള ഒരു ഫിലിംമേയ്ക്കറും കൂടിചേര്‍ന്നു എന്നതാണ് കെജിഎഫ് ആഘോഷിക്കപ്പെടുന്ന ഒരു കൊമേഴ്‌സ്യല്‍ സിനിമയായ് മാറിയതിലെ രഹസ്യം
യാഷ് അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അസൂയപ്പെടുത്തും വിധം ഡോമിനേറ്റിങ് സ്‌ക്രീന്‍ പ്രസന്‍സും,സ്വാഗ്ഗും ആണ് അയാള്‍ക്കുള്ളത്.മറ്റൊരാള്‍ക്കും ഇത്ര കണ്‍വിന്‍സിങ്ങായ് റോക്കിയെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല!ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ വന്നിട്ടുള്ളതില്‍ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് രവീണയുട് റെമിക സെന്‍,സഞ്ജയ് ദത്തിന്റെ അധീര ഗംഭീരമായ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും, സ്‌ക്രീന്‍ടൈം അല്പം കുറവാണ് എന്നതാണ് ഏക ന്യൂനത. ശ്രീനിധി,പ്രകാശ് രാജ് അടക്കമുള്ളവര്‍ അവരുടെ വേഷം ഭംഗിയായ് കൈകാര്യം ചെയ്തിട്ടുണ്ട്.ഗംഭീര പ്രൊഡക്ഷന്‍ ഡിസൈന്‍,നിലവാരമുള്ള ഇഏക എന്നിവയും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
ഇതിനും മുകളിലേയ്ക്ക് പ്രശാന്ത് നീലിന് ഹീറോയിസം കാണിക്കാന്‍ കഴിയുമോ?അയാളുടെ കരിയര്‍ കെജിഎഫിന് മുകളിലേയ്ക്ക് വളരുമോ? എന്നൊക്കെ സംശയിച്ചെങ്കിലും,അയാള്‍ അതിനും മുകളിലേയ്ക്ക് വളരും,ഇതിലും കട്ടയ്ക്ക് നിക്കുന്ന ഹീറോയിസം ഇനിയും അയാളുടെ സിനിമയില്‍ കാണാന്‍ കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.അതിന് അടിവരയിടുന്നത് ഉഗ്രം മുതല്‍ ഗഏഎ രവമുലേൃ 2 വരെയുള്ള അയാളുടെ സിനിമകളാണ്.ഓരോ സിനിമയിലും സെറ്റ് ചെയ്യുന്ന എക്‌സൈറ്റ്‌മെന്റും ഹീറോയിക് എലമെന്റ്‌സും അയാള്‍ തന്നെ അടുത്തതില്‍ തിരുത്തിയെഴുതുന്നു,സലാറിലും അങ്ങനെ തന്നെയാവും എന്ന് വിശ്വസിക്കുന്നു,കാത്തിരിക്കുന്നു…..
കുറിപ്പ്: 2018ല്‍ അന്‍പത് പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ അഞ്ഞൂറ് പേരോടൊപ്പമിരുന്ന് കണ്ടപ്പോള്‍ കിട്ടിയ സന്തോഷം?അതൊരു വല്ലാത്ത സുഖമാണ് !
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…