Categories: Malayalam

കേരളത്തിലെ സിനിമ തിയറ്ററുകൾ കല്ല്യാണ മണ്ഡപങ്ങൾ ആക്കി മാറ്റിയിരുന്ന കാലം അതി വിദൂരമല്ല;ഷൈലോക്ക് പ്രൈം റിലീസിനെതിരെ വ്യാപക പ്രതിഷേധം

മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന് മികച്ച മാസ്സ് എന്റർടൈനർ എന്ന റിപ്പോർട്ടുകൾ നേടി തീയറ്ററുകളിൽ സൂപ്പർ ഹിറ്റായ ചിത്രമാണ്. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ശൈലോക്കും നിർമ്മിച്ചത്. ചിത്രം കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയുണ്ടായി. തിയറ്ററിൽ ഓടികൊണ്ടിരിക്കുന്ന ചിത്രം ഇതിനോടകം പ്രൈമിൽ എത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഒരു ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

#shylock now on #Amazon prime video

കേരളത്തിലെ സിനിമ തിയറ്ററുകൾ കല്ല്യാണ മണ്ഡപങ്ങൾ ആക്കി മാറ്റിയിരുന്ന കാലം അതി വിദൂരമല്ല. അവിടേയ്ക്കാണ് ഇപ്പോഴുള്ള പോക്ക്. സിനിമ റിലീസ് ആകും വൈകാതെ ആമസോണിൽ വരും. ആമസോണിന് ഇതിൽ എന്താണ് ലാഭം എന്ന് മനസിലാകുന്നില്ല. ആമസോണിൽ വന്ന പടം പിറ്റേ ദിവസം തന്നെ ടെലിഗ്രാമിലോ ടോറന്റിലോ വരും. ഭൂരിഭാഗം പേരും അവയിൽ ആണ് സിനിമകൾ കാണുന്നത്.

നല്ല തീയറ്ററുകൾക്ക്‌ അതൊരു അടി തന്നെയാണ്. എക്സ്പീരിയൻസ് മാത്രം നൽകുക എന്ന ഉദ്ദേശത്തോടെ തിയറ്ററുകൾ നവീകരിച്ചു അവതരിപ്പിക്കുന്നവർ ഉറപ്പായും വെട്ടിലാവും. അതുകൊണ്ട് തന്നെ ഭാവിയിൽ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കപ്പെടുന്നതിൽ നിന്ന് തിയറ്റർ ഉടമകൾ പിൻവലിയും.

അതിലൂടെ ആസ്വാദനത്തിന്റെ അനന്ത സാധ്യതകൾ ആണ് നമുക്ക് കൈമോശം വരുക. അത് അനുവദിച്ചു കൂടാ. നല്ല എക്സ്പീരിയൻസ് നമുക്ക് ലഭിക്കുക തന്നെ വേണം. അത് നമ്മുടെ അവകാശം കൂടിയാണ്. അതിനു ആമസോൺ റിലീസ് വൈകിപ്പിക്കണം. അതിനു സിനിമാ അണിയറക്കാർ, പ്രവർത്തകർ ഒക്കെ തന്നെ വിചാരിക്കണം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago