Categories: MalayalamNews

“നിങ്ങൾ 10000 ബിജെപിക്കാരെക്കാൾ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിന്..!” സന്ദീപ് വാര്യർക്ക് എതിരെ ആരാധിക

കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലേക്ക് കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂക്കയെ വലിച്ചിഴച്ച സന്ദീപ് വാര്യർക്ക് എതിരെ സുജ കെ എഴുതിയ കുറിപ്പ് വൈറലാകുന്നു. അതിൽ സംഘടകർ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം അവരെ ഉപദേശിക്കണം എന്നൊക്കെ പറയാൻ സന്ദീപിന് നാണമില്ലേ എന്നാണ് സുജ ചോദിക്കുന്നത്.

ശ്രീ സന്ദീപ് വാരിയർക്ക്..

നിങ്ങൾ മമ്മൂക്കയ്‌ക്കെതിരെ ഒരു പോസ്റ്റ്‌ ഇട്ടിരിക്കുന്നത് ശ്രെദ്ധയിൽ പെട്ടു. കരുണ ടിക്കറ്റ്റ് പ്രകാശനം ചെയ്ത മമ്മൂക്ക കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അതിന്റെ സംഘടകരോട് വിശദീകരണം ചോദിക്കണമെന്നും അതിനെതിരെ മമ്മൂക്കയുടെ പ്രതികരണം എന്താണെന്നു താങ്കൾക്ക് അറിയണം എന്നുമൊക്കെ അറിയിച്ചുള്ള ഒരു പോസ്റ്റ്‌ ആയിരുന്നു അത്.

സന്ദീപ്നെ പോലെ ബിജെപിയിൽ അത്യാവശ്യം വിവരമുള്ള ഒരാൾ ഇത്രയ്ക്കും വിവരം കെട്ട ഒരു പോസ്റ്റ്‌ ഇടുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. മമ്മൂട്ടി അഭിനയിച്ച ഇന്ദു ലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച് കുളിച്ച താൻ മമ്മൂട്ടിയെ പോലെ ആയില്ല എന്ന്‌ പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി പോയല്ലോ സന്ദീപ് ജി ഈ കേസും. മമ്മൂട്ടി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ്. നല്ല കാര്യങ്ങൾക്ക് എന്ത് സഹായവും അദ്ദേഹം ചെയ്ത് കൊടുക്കും എന്ന്‌ താങ്കൾക്കും അറിയാം ഇവിടുത്തെ എല്ലാ മലയാളികൾക്കും അറിയാം. പ്രെളയം പോലൊരു മഹാ ദുരന്തത്തെ നേരിടാൻ ഒരു പരിപാടി നടക്കുമ്പോ അതിന്റെ ടിക്കറ്റ് പ്രകാശനം അല്ല അതിന് മുകളിൽ വല്ലതും വേണേൽ അതും പുള്ളി ചെയ്ത് കൊടുക്കും. അത് ഇനി ആഷിക്ക് അബുവും ടീമും അല്ല ഇനി നിങ്ങൾ ചെന്നാലും മമ്മൂക്കയുടെ സഹകരണം നിങ്ങൾക്കും ഉണ്ടാകും. (നല്ല കാര്യത്തിന് ആണെങ്കിൽ) അതിൽ ആരെങ്കിലും അഴിമതി കാണിക്കുമോ കയ്യിട്ട് വാരുമോ എന്നൊന്നും അദ്ദേഹം എന്നല്ല ആരും ചിന്തിക്കില്ല.. നല്ലൊരു കാര്യത്തിന് ആയത് കൊണ്ട് ആ കർമം അദ്ദേഹം നിർവഹിച്ചു… അതിൽ സംഘടകർ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം അവരെ ഉപദേശിക്കണം എന്നൊക്കെ പറയാൻ താങ്കൾക്ക് നാണമില്ലേ!!!.

അല്ലേലും മമ്മൂട്ടിയെ പോലൊരു നടനോട് വല്ലവരും കാണിച്ച അഴിമതിക്കെതിരെ പ്രതികരണം അറിയാൻ കാത്തു നിക്കുന്ന സന്ദീപ് നിങ്ങളോട് ഒന്ന് ചോദിച്ചോട്ടെ .. 1000 വും 2000 കോടി അഴിമതി കാണിച്ചവരെ വെറുതെ വിട്ടപ്പോ, സ്വന്തമായി വീട്ടിലിരുന്നു നോട്ട് അടിച്ച സ്വന്തം പാർട്ടിക്കാരൻ ജയിലിൽ പോയപ്പോ അങ്ങനെ ഈ രാജ്യത്ത് പല വിധ അഴിമതികൾ സ്വന്തം പാർട്ടിക്കാർ നടത്തിയതിനെ പറ്റിയുമൊക്കെ ഒരക്ഷരം മിണ്ടാതിരുന്ന താങ്കൾ വല്ലവരും പരിപാടി നടത്തി ആ കാശെടുത് പുട്ട് അടിച്ചതിനെ മമ്മൂട്ടിയുമായി ബന്ധിപ്പിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണുള്ളത്. അല്ലെങ്കിൽ ആഷിക്ക് അബുവിനും റീമ കല്ലിങ്കലിനും അടക്കമ്മുള്ള ഈ പരിപാടിയുമായി ബന്ധമുള്ള സിനിമാക്കാർക്ക് സ്വന്തമായി സങ്കടനകൾ ഉണ്ട് ഇവിടെ.. അവരോട് ഒന്നും പറയാതെ ഒരു ടിക്കറ്റ്റ് പ്രകാശനം ചെയ്തതിന്റെ പേരിൽ മമ്മൂട്ടിയുടെ പൊക്കത്തോട്ട് താങ്കൾ കേറിയെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു അജണ്ട ഉണ്ട് എന്ന്‌ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും. നിങ്ങൾ 10000 ബിജെപിക്കാരെക്കാൾ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിനു മലയാളികളുടെ മനസ്സിൽ. ആ മമ്മൂട്ടിയെ എന്തിന്റെ പേരിൽ ആയാലും ജനങ്ങളെ തെറ്റി ധരിപ്പിച്ചു നിങ്ങളുടെ അജണ്ട നടപ്പാക്കാൻ ആണേൽ നിങ്ങളുടെ ആ പരിപ്പ് ഇവിടെ കേരളത്തിൽ നടക്കുകേല എന്ന്‌ സന്ദീപ് വാര്യർ ഓർക്കുന്നത് നല്ലതാണ് ..കേന്ദ്രത്തിൽ നിങ്ങൾക്ക് പിടിപാടുള്ളത് കൊണ്ട് മമ്മൂട്ടിക്ക് അർഹിച്ച പത്മ അവാർഡ്കൾ നിങ്ങൾക്ക് തടഞ് വെപ്പിക്കാം അദ്ദേഹത്തിന് അർഹത പെട്ട ദേശീയ അംഗീകാരങ്ങളെ ഒറ്റ ഫോൺ കാളിങ്ൽ ഇല്ലാതാക്കാം.അതിന്റെ ഹുങ്ക് വെച്ചു സന്ദീപ് വാരിയർ മമ്മൂട്ടിയുടെ പടവും വെച്ച് മമ്മൂട്ടിക്ക് എതിരെ ഒരു പോസ്റ്റ്‌ ഇട്ടാൽ ഉടനെ മമ്മൂട്ടിയെ കേരളത്തിലെ ജനങ്ങൾ തള്ളി പറയും എന്നാണ് കരുതിയെങ്കിൽ നിങ്ങളെ പോലെ മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ എന്ന്‌ ഇനിയെങ്കിലും സന്ദീപ് വാരിയർ മനസിലാക്കണം. ജനങ്ങളുടെ മനസിലിലേക്ക് ഇത് പോലുള്ള തെറ്റിദ്ധാരണകൾ അടിച്ചേൽപ്പിക്കാൻ ശ്രേമിക്കുന്നത് കൊണ്ടാണ് നിങ്ങൾക് കേരളത്തിൽ ഒരു വില ഇല്ലാതായി പോയത് എന്ന സത്യം കൂടി നിങ്ങൾ മനസിലാക്കുന്നത് നല്ലതാണ്.

ആഷിക്കും റിമയും കാണിച്ചു എന്ന്‌ പറയപ്പെടുന്ന അഴിമതിക്ക് ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂട്ടി പ്രതികരിക്കണം എന്നാവിശ്യ പെട്ട സന്ദീപിനോട് അവസാനമായി ഒരു കാര്യം ഓർമിപ്പിക്കുന്നു .മേക്കിങ് ഇന്ത്യയുടെ ഭാഗമായി 251 രൂപക്ക് മൊബൈൽ ഫോൺ എന്ന പദ്ധതിക്ക് മോദിജിയുടെ ഫോട്ടോയും വെച്ച് പരസ്യം ചെയ്ത നിങ്ങൾ അതിൽ നടന്ന അഴിമതിക്ക് മോദിജിയുടെ പ്രതികരണം എന്താണെന്നു ഒരു കുറിപ്പ് എഴുതി മോദിജിയോട് സന്ദീപ് ആവിശ്യ പെട്ട് മോദി ജിയുടെ പ്രതികരണം ജനങ്ങളെ സന്ദീപ് അറിയിക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു
സുജ കെ

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago