Facts and Figures behind the Box Office Collection of Kuruppu
യുവതാരം ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രം ഈ മാസം പന്ത്രണ്ടിന് ആണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും, ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. ദുൽകർ സൽമാൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ റിലീസ് നേടിയ ഈ ചിത്രത്തിൽ വലിയ താരനിരയും അണിനിരന്നിരുന്നു. ആദ്യമായി ഒരു ദുൽകർ സൽമാൻ ചിത്രം അമ്പതു കോടി ക്ലബിൽ എത്തുന്നതും കുറുപ്പ് എന്ന ഈ ചിത്രത്തിലൂടെയാണ്. കഴിഞ്ഞ ദിവസമാണ് ഇതേ വരെയുള്ള ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ ദുൽഖർ സൽമാൻ പുറത്തു വിട്ടത്.
75 കോടി രൂപയാണ് ഈ ചിത്രം നേടിയത് എന്നാണ് അവർ ഒഫീഷ്യൽ ആയി പുറത്തു വിട്ട വിവരങ്ങൾ പറയുന്നത്. മോഹൻലാൽ നായകനായ, നൂറു കോടി ക്ലബിൽ ഇടം പിടിച്ച, പുലി മുരുകൻ, ലൂസിഫർ ഇനീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മലയാള ചിത്രം 75 കോടി എന്ന സംഖ്യ ആഗോള കളക്ഷൻ ആയി നേടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ കുറുപ്പ് നേടി എന്ന് പറയപ്പെടുന്ന ഈ കളക്ഷൻ സത്യമാണോ അതോ വെറും പ്രൊമോഷൻ ഫിഗർ മാത്രമാണോ എന്ന് സംശയമുള്ളവർ നമുക്കിടയിൽ ഉണ്ട്.
എന്നാൽ വസ്തുതകൾ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ, നിലവിലെ കളക്ഷൻ ട്രാക്കിങ് സിസ്റ്റവും കൂടി പരിഗണിച്ചു നോക്കുമ്പോൾ. ഇത്രത്തോളം കളക്ഷൻ ഈ ചിത്രം നേടിയിട്ടുണ്ട് എന്നതാണ് സത്യം. അതിനു സഹായിച്ചത് വിദേശ മാർക്കറ്റിൽ ഇതിനു ലഭിച്ച വമ്പൻ റിലീസ് ആണ്. കുറഞ്ഞ ദിവസം കൊണ്ട്, കൂടുതൽ ഷോകൾ കളിച്ചു, കൂടുതൽ സ്‌ക്രീനിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരുക എന്ന രീതിയാണ് കുറുപ്പ് അവലംബിച്ചത്.
മലയാളത്തിന്റെ ഏറ്റവും വലിയ മാർക്കറ്റ് ആയ കേരളത്തിൽ നിന്ന് മുപ്പതു കോടിയോളം നേടിയ കുറുപ്പ്, അതേ തുകയോളമോ അതിനു കുറച്ചു മുകളിലോ വിദേശ മാര്ക്കറ്റില് നിന്നും നേടി എന്നത് നമ്മുടെ ട്രാക്കിങ് സിസ്റ്റത്തിലൂടെ വ്യക്തമാണ്. അങ്ങനെ തന്നെ അറുപതു കോടിക്ക് മുകളിൽ കളക്ഷൻ വന്ന കുറുപ്പിന്, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും, ഇതിന്റെ മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ പതിപ്പുകളിലൂടെയൊക്കെ പന്ത്രണ്ടു കോടിക്ക് മുകളിൽ കളക്ഷൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
മലയാളത്തിന്റെ വിശ്വസനീയ ട്രാക്കിങ് ഫോറമുകൾ ആയ സ്നേഹ സല്ലാപം, ഫോറം റീൽസ് തുടങ്ങിയവയിൽ നിന്നും അതുപോലെ ഇന്റർനാഷണൽ ട്രാക്കിങ് അപ്‌ഡേറ്റുകൾ ലഭിക്കുന്ന ബോക്സ് ഓഫീസ് മോജോ, റെൺട്രാക്, കോംസ്കോർ എന്നിവയിൽ നിന്നും ചിത്രങ്ങളുടെ കളക്ഷൻ ട്രാക്കിങ് മുഖേന ലഭിക്കുന്നതാണ്. ട്രാക്കിങ് മുഖേന അപ്‌ഡേറ്റ് ചെയ്ത കുറുപ്പിന്റെ ആഗോള കളക്ഷനും അവർ ഒഫീഷ്യൽ ആയി പുറത്തു വിട്ടിരിക്കുന്ന തുകയും തമ്മിൽ വലിയ വ്യത്യാസം ഇല്ലാത്തതു കൊണ്ട് തന്നെ കുറുപ്പിന്റെ ഈ നേട്ടത്തെ സംശയിക്കേണ്ട കാര്യം വരുന്നില്ല എന്നതാണ് സത്യം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…