മലയാളികളുടെ പ്രിയതാര ജോഡികളായ നസ്രിയയും ഫഹദും ബാംഗ്ലൂർ ഡെയ്സിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ വിശേഷങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുകയാണ് ഫഹദ് ഫാസിൽ. തന്റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ട്രാന്‍സ് എന്നും അത് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര്‍ ചെയ്യാനോ, പെര്‍ഫോം ചെയ്യാനോ അത്ര എളുപ്പമുള്ള ഒരു സിനിമ അല്ലായിരുന്നു എന്നും താരം പറയുന്നു. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് താൻ ട്രാൻസിൽ അവതരിപ്പിച്ചത് എന്ന് ഫഹദ് പറയുമ്പോൾ നേരെ എതിർ അഭിപ്രായം ആണ് നസ്രിയ പറയുന്നത്.
ചിത്രത്തിൽ തനിക്ക് ഹെവി വർക്ക് ഇല്ലായിരുന്നുവെന്ന് നസ്രിയ അവകാശപ്പെടുന്നു. തനിക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ചുറ്റുമുണ്ടായിരുന്നത് പരിചയമുള്ള മുഖങ്ങൾ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല എന്നും താരം പറയുന്നു. ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രത്തിൽ മോട്ടിവേഷണല്‍ ട്രെയ്നറായി ഫഹദ് എത്തുമ്പോൾ എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…