മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രമാണ് മാലിക്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സുലൈമാന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. പല കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന കഥയായതിനാല്‍ 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനായി ഫഹദ് ശാരീരികമായ മാറ്റങ്ങളും വരുത്തിയിരുന്നു. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് പ്രചോദനമായത് അച്ഛനും മുത്തച്ഛനുമാണെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫഹദ് ഫാസിലിന്റെ വാക്കുകള്‍:
‘ആദ്യമായാണ് മധ്യവയസ്‌കനായി അഭിനയിക്കുന്നത്. ഇതിനു മുമ്പ് ചെയ്ത സിനിമകളെല്ലാം എന്റെ പ്രായത്തിനൊത്ത കഥാപാത്രങ്ങളായിരുന്നു. ഈ കഥാപാത്രത്തെ ഒട്ടും ഡ്രമാറ്റിക്ക് ആക്കാതെ എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു. അപ്പോഴാണ് ശരീരഭാരം കുറച്ചു നോക്കിയാല്‍ എങ്ങനെ ഇരിക്കും എന്ന ചിന്ത വരുന്നത്. എന്റെ അച്ഛനും മുത്തച്ഛനുമൊക്കെ പ്രായമാകുമ്‌ബോള്‍ അല്‍പം മെലിഞ്ഞുവരുന്ന ശരീരപ്രകൃതമുളളവരാണ്. എന്റെ ശരീരപ്രകൃതവും അങ്ങനെയായിരിക്കും എന്നുതോന്നി. അവരുടെ ഫോട്ടോസ് മഹേഷിനെ കാണിക്കുകയും അങ്ങനെയാണ് ആ മേക്കോവറിലേയ്ക്ക് എത്തുകയുമായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…