തന്റെ യുട്യൂബ് ചാനലിലൂടെ തൊപ്പി എന്ന പേരിൽ ഡിജിറ്റൽ ലോകത്ത് അറിയപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു നിഹാദ് എന്ന ചെറുപ്പക്കാരൻ. കണ്ണൂർ സ്വദേശിയായ ഇയാൾക്ക് എതിരെ നിരവധി പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ നാട്ടുകാരും വീട്ടുകാരും തൊപ്പിയെ കൈയൊഴിഞ്ഞുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
നാടുമായോ വീടുമായോ കാര്യമായ അടുപ്പമൊന്നും തൊപ്പിക്ക് ഉണ്ടായിരുന്നില്ല. തൊപ്പി തങ്ങൾക്ക് നാണക്കേടാണെന്ന് ആയിരുന്നു നാട്ടുകാരുടെ പ്രതികരണം. നിഹാദിന് ഒരു യൂട്യൂബ് ചാനലുള്ളതായി പറയുന്നത് കേട്ടിട്ടുണ്ടെന്നും. എന്നാല്‍ അതു വഴി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നുമാഅ വീട്ടുകാർ പറയുന്നത്.
നാട്ടിലെ ആരുമായും ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയല്ല നിഹാദ് എന്നും അവൻ തങ്ങളുടെ നാട്ടുകാരാനാണെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്നും ആയിരുന്നു നാട്ടുകാരുടെ പ്രതികരണം. വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദ പ്രയോഗം നടത്തിയ കേസിലാണ് തൊപ്പി എന്ന നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മാങ്ങാട് സ്വദേശിയായ തൊപ്പിയെ എറണാകുളത്തെ താമസ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം വാതില്‍ തല്ലിപ്പൊളിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. തൊപ്പിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ പൊലീസ് എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കർശന നിയന്ത്രണങ്ങളിൽ വളർന്ന കുട്ടിക്കാലം അവനെ മോശമായി സ്വാധിനിച്ചിരിക്കാമെന്നും ചികിത്സ നൽകുകയാണ് വേണ്ടതെന്നും കുറ്റവാളിയാക്കരുതെന്നും അഭിപ്രായപ്പെട്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…