Famous CBI tone will get a change says writer S N Swamy
മാർച്ചിൽ ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഷൂട്ടിംഗ് തുടങ്ങുവാനുള്ള തിരക്കിലായിരുന്നു മമ്മൂട്ടി. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ ബിലാലിനേക്കാൾ മുൻപേ സിബിഐ സീരീസിലെ അഞ്ചാമത് ചിത്രമായിരിക്കും മമ്മൂട്ടി അഭിനയിക്കുവാൻ പോകുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. ജൂൺ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ ഇരുന്നതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി വ്യക്തമാക്കി. എന്നാൽ ആ സമയത്താണ് കോവിഡ് ഭീകരമായത്. നിയന്ത്രണങ്ങളിൽ അയവ് വരുന്നതനുസരിച്ച് സിബിഐ 5ൽ ആയിരിക്കും ആദ്യമഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും എസ് എൻ സ്വാമി വെളിപ്പെടുത്തി.
“50 പേരെ വെച്ച് ഇങ്ങനെ ഒരു സിനിമ ചിത്രീകരിക്കുകയെന്നത് സാദ്ധ്യമല്ല. കുറഞ്ഞത് 200 പേരെങ്കിലും ഈ സിനിമക്ക് വേണ്ടി വരും. കൂടാതെ ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനവും ചിത്രീകരിക്കുന്നത് ഔട്ട്ഡോറിലാണ്. ഈ രണ്ടു നിയന്ത്രണങ്ങളിലും ഗവണ്മെന്റ് ഇളവുകൾ വരുത്തുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇളവുകൾ അനുവദിച്ചാൽ ഒരു മാസത്തിനകം തന്നെ ചിത്രീകരണം തുടങ്ങും.”
സേതുരാമയ്യർ സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും എസ് എൻ സ്വാമി വെളിപ്പെടുത്തി. ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ലാത്തതിനാൽ ജേക്സ് ബിജോയ് ആയിരിക്കും അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മുകേഷും സായികുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…