ഷൂട്ടിങ്ങിനിടെ യുവതാരം ടോവിനോ തോമസിന് പൊള്ളലേറ്റ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ വൈറലായിരുന്നു.എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെയാണ് ടോവിനോയ്ക്ക് പൊള്ളലേറ്റത്.ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരുന്നു. ഇപ്പോൾ ഇത്തരം സാഹസിക രംഗങ്ങളിൽ ഒന്നും അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ആരാധിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കത്ത് ഇപ്പോൾ വൈറലാകുകയാണ്.നിങ്ങളുടെ ജോലി അഭിനയം ആണെന്നും അത് ചെയ്താൽ മതിയെന്നും തീക്കളിക്ക് മുതിരരുതെന്നും എന്നും ഓർമപെടുത്തുകയാണ് ആയിഷ ഹന്നാ എന്ന അക്കൗണ്ടിൽ നിന്നും പ്രമുഖ സിനിമ ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമാപാരഡിസോ ക്ലബ്ബിൽ പോസ്റ്റ് ചെയ്ത തുറന്ന കത്ത്.
കത്ത് ഇങ്ങനെ :
പ്രിയപ്പെട്ട ടോവിനോ, ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു. അങ്ങയുടെ മേൽ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.
ഒരു നായക നടന്റെ പ്രധാന കൈമുതൽ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാൽ താങ്കളുടെ സിനിമ ജീവിതം വരെ തകർന്നു പോവാൻ സാധ്യത ഉണ്ട്.
ഡ്യൂപ്പുകൾ ഇത്തരം സംഘട്ടന രംഗങ്ങൾ ചെയ്തും അപകടങ്ങൾ തരണം ചെയ്തും വളരെയേറെ പ്രവർത്തി പരിചയമുള്ളവരാണ്. അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്. താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം ‘തീക്കളി ‘ കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങൾ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയിൽ ബാധിച്ചേക്കും.
അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അർപ്പണബോധവും എല്ലാം മനസിലാക്കി കൊണ്ട് തന്നെ പറയുന്നു.. ഇത്തരം സാഹസികത ഭാവിയിൽ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്. ദൈവാനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ.l
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…