തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ താരസുന്ദരിക്ക് ക്ഷേത്രം തന്നെ പണിതു നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. സാമന്തയുടെ കടുത്ത ആരാധകനായ തെനാലി സന്ദീപ് ആണ് തന്റെ പ്രിയപ്പെട്ട നടിക്ക് ഒരു ക്ഷേത്രം പണിതു നൽകാൻ തീരുമാനിച്ചത്. ആന്ധ്രാപ്രദേശിലെ ബപാട് ലയിലെ അലപാഡു ഗ്രാമത്തിലാണ് ക്ഷേത്രം പണിതത്.
പിറന്നാൾ ദിനത്തിനു മുമ്പായി തന്നെ സാമന്തയുടെ പ്രതിമയുടെ പണി സന്ദീപ് പൂർത്തിയാക്കി. ഇതിനകം തന്നെ ക്ഷേത്രവും ക്ഷേത്രത്തിലെ പ്രതിമയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സാമന്തയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 28ന് ക്ഷേത്രം തുറന്നു കൊടുക്കാനാണ് സന്ദീപ് തീരുമാനിച്ചത്.
ഏതായാലും സ്വന്തം പേരിൽ ക്ഷേത്രമുള്ള താരറാണിമാരുടെ ഒപ്പം എത്തിയിരിക്കുകയാണ് സാമന്തയും ഇപ്പോൾ. ഖുശ്ബു, നമിത, ഹൻസിക മോട് വാനി, നയൻതാര എന്നീ താരങ്ങൾക്ക് അവരുടെ ആരാധകർ തമിഴ് നാട്ടിൽ ക്ഷേത്രം പണിതിട്ടുണ്ട്. പ്രത്യുഷ ഫൗണ്ടേഷൻ വഴി സാമന്ത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആരാധകൻ കൂടിയാണ് താനെന്ന് ക്ഷേത്രം പണിത സന്ദീപ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…