സുമേഷ് മൂർ, ടോവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രോഹിത് വി എസ് ഒരുക്കിയ കള മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഷാജി എന്ന വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസത്തെ സംഭവവികാസങ്ങളാണ് പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നതിനാൽ തന്നെ ചിത്രം അതിന്റെ പൂർണതയിൽ തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിലെ ടോവിനോയുടെ പ്രകടനത്തെ പുകഴ്ത്തി വിനു മാധവൻ എന്ന ആരാധകൻ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കള കണ്ടിറങ്ങിയതിനു ശേഷം ആലോചിച്ചത് മുഴുവൻ ടൊവീനോയെ കുറിച്ചാണു – സമകാലീകരിൽ ഏറ്റവുമധികം അണ്ടർ അപ്രീഷിയേറ്റ് ചെയ്യപ്പെടുന്നത് അയാളായിരിക്കില്ലേ… ഒന്നു മറ്റൊന്നിനോട് സാമ്യം തോന്നിപ്പിക്കാത്ത കഥാപാത്രങ്ങൾ, ഓരോ കഥാപാത്രത്തിനുമായി വരുത്തുന്ന ബോധപ്പൂർവ്വമായ രൂപഭാവ മാറ്റങ്ങൾ, കൈയ്യടി കൂടുതലും നായികക്കോ സഹതാരങ്ങൾക്കോ പോകുമെന്നുറപ്പുണ്ടായിട്ട് കൂടി, തിരക്കഥയിൽ വിശ്വസിച്ച്, സിനിമ ആത്യന്തികമായി സംവിധായകന്റെയും എഴുത്തുക്കാരന്റെയുമാണെന്ന ഉറച്ച വിശ്വാസത്തിൽ ഇരു കൈകളും നീട്ടി സ്വീകരിച്ച് പകർന്നാടിയ വേഷങ്ങൾ.
സ്വന്തമായി നിർമ്മിക്കുന്ന കളയിൽ പോലും അയാൾ തിരഞ്ഞെടുത്ത വേഷം ആന്റി ഹീറോയുടേതാണ്. ഒരു ടിപ്പിക്കൽ നായകനു വേണ്ട മൊറാലിറ്റിയോ, ഐഡിയലിസമോ ഒന്നുമില്ലാതെ, മിണ്ടാപ്രാണിയെ ഹൈ കിട്ടാൻ വേണ്ടി കൊല്ലുന്ന, അപ്പനെ ഊറ്റി ജീവിക്കുന്ന, ഭാര്യയേയും കുഞ്ഞിനെയും പോലും മറന്ന് സ്വയം സുരക്ഷിതത്വം തേടുന്ന, സ്വയം കളയാണെന്നു തിരിച്ചറിയാതെ അഹങ്കരിക്കുന്ന, അപമാനിതനായി പരാജയപ്പെടുന്ന ഷാജി! അയാളെ തോല്പിച്ച് നായകനാകുന്നതും, അഡ്രിനാലിൻ റഷ് പ്രേക്ഷകർക്കു നൽകുന്നതുമൊക്കെ താരതമ്യേന പുതുമുഖമായ ഒരു നടനും. സിനിമ തീർന്നവസാനിക്കുന്ന ക്രെഡിറ്റ് ലിസ്റ്റിലും നായകനയാളാണ്! കരിയറിന്റെ പ്രൈമിൽ ടൊവീനോയുടെ ഈ തിരഞ്ഞെടുപ്പ് ഓർമ്മപ്പെടുത്തുന്നത് താരപദവിയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കെ ഉയരങ്ങളിലെ ആന്റിഹീറോയുടെ വേഷം അനശ്വരമാക്കിയ ലാലേട്ടനെയാണ്…
ടൊവീനോ, നിങ്ങളെ മലയാളം സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല, അർഹിക്കുന്ന സ്നേഹവും അംഗീകാരവും നൽകിയിട്ടുമില്ല. പക്ഷേ ഇനി വൈകില്ല, തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന, കൂട്ടത്തിലൊരാളായി ചേർത്തു പിടിച്ച് സ്നേഹിക്കുന്ന ഒരു ദിവസം അടുത്തെവിടെയോ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…