മലയാളത്തിന്‍റെ അഭിമാനവും താരചക്രവര്‍ത്തിയുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അറുപത്തി ഒമ്പതാം പിറന്നാള്‍ നിറവിലൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ സിനിമയിലെ അതുല്യപ്രതിഭാസമായി ഈ മഹാനടന് അരനൂറ്റാണ്ടോളമായി നമ്മെ വിസ്മയിപ്പിക്കുന്നു. താരത്തിന്റെ പിറന്നാൾ എല്ലാ വർഷവും വലിയ ആഘോഷമാക്കി മാറ്റാറുള്ള ആരാധകർ ഇത്തവണയും അതിന് കുറവൊന്നും വരുത്തിയിട്ടില്ല. എല്ലാവർഷവും പതിവുള്ള പോലെ അർധരാത്രി മമ്മൂക്കയുടെ വീടിന് മുന്നിൽ താരരാജാവിനെ ഒരു നോക്ക് നേരിട്ട് കണ്ട് ആശംസകൾ അറിയിക്കാൻ എത്തിയവരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും തങ്ങളുടെ പ്രിയ താരത്തെ നേരിൽ കാണാൻ നിരവധി പേരാണ് അവിടെ എത്തിയത്. വലിയ ജനക്കൂട്ടം എത്തിയെങ്കിലും ഏവരും സാമൂഹ്യ അകലം പാലിച്ച് തന്നെയായിരുന്നു നിന്നിരുന്നത്.
ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് മമ്മൂക്ക തന്റെ വീടിന്റെ കാർപോർച്ചിൽ എത്തി. ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിയ അവരുടെ ആശംസകൾ ഏറ്റുവാങ്ങി , വന്നവരോട് സൂക്ഷിക്കാനും വീട്ടിലേക്ക് മടങ്ങാനും ഉപദേശിച്ചാണ് അദ്ദേഹം പോയത്. അച്ചൂട്ടിയായും ചന്തുവായും അംബേദ്ക്കറായും പൊന്തന്മാപടയായും പഴശ്ശിരാജയായും അങ്ങനെ അങ്ങനെ അനേകം വേഷപകര്ച്ചികളിലൂടെ മലയാളിക്കെന്നല്ല ലോകത്തിന് തന്നെ അത്ഭുതമായി ഈ നടനവിസ്മയത്തിന് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ നേരുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…