സോഷ്യല്‍മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിമാരില്‍ ഒരാളാണ് സാധിക വേണുഗോപാല്‍. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ടുകളാണ് ഇടംപിടിക്കാറുണ്ട്. അതെ പോലെ തന്നെ സൈബര്‍ ഇടങ്ങളിലെ കുറ്റ കൃത്യങ്ങള്‍ക്കെതിരെ എപ്പോഴും താരം വളരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രം ഇപ്പോൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് സാധിക.വളരെ ഭംഗിയുള്ള ചുവന്ന നിറത്തലുള്ള ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന ചിത്രമാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത മുഖഭാവത്തിലുള്ള ചിത്രങ്ങളുടെ കൊളാഷാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
View this post on Instagram
താരത്തിന്റെ ഈ പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായിരിക്കുന്നതും. മികച്ച കമന്റിന്റെ കൂടെ പതിവ് പോലെ വളരെ മോശം കമന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്. മോശം കമന്റ് ഇട്ടവര്‍ക്ക് കിടിലൻ മറുപടിയും താരം നല്‍കുന്നുണ്ട്.’എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ് ഇടണം’ എന്നാണ് ഒരു ആരാധകന് ചിത്രത്തിന് നല്‍കിയിരിക്കുന്ന കമന്റ്. ഇതിന് കൃത്യമായ മറുപടിയും നടി നല്‍കിയിട്ടുണ്ട്. നഷ്ടം ഒന്നുമില്ലല്ലോ എല്ലാം എന്റെ ചെലവിലല്ലേ? കഷ്ടപ്പെട്ട് ഇവിടെ നില്‍ക്കണ്ട എന്നാണ് സാധിക നല്കിയ മറുപടി.
View this post on Instagram
ഒരു ആരാധകൻ ചെസ്റ്റിലെ ടാറ്റു കാണിക്കാന്‍ കഴിവതും ശ്രമിക്കുന്നുണ്ടല്ലോ എന്നൊരു കമെന്റാണ് നല്‍കിയത്. ആ നോട്ടം ഒന്ന് മുകളിലോട്ട് മാറ്റി പിടിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അപ്പോള്‍ മനസ്സിലാകും ടാറ്റു കാണിക്കാനല്ല കുറച്ച് എക്സപ്രഷന്‍ കാണിക്കാനാണ് ശ്രമിച്ചതെന്ന്, കഷ്ടം എന്നും നടി മറുപടി നല്‍കിയിട്ടുണ്ട്. പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാല്‍. സീരിയിലിൽ മാത്രമല്ല സിനിമയിലും സാധിക കഴിവ് തെളിച്ചിട്ടുണ്ട്.