യുവതാര അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. ഇപ്പോൾ അഹാനയെ പ്രൊപോസ് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് വെളിപ്പെടുത്തി നോയൽ ജോർജ് എന്ന സിനിമാ ആസ്വാദകന് കുറച്ച് നാളുകൾക്ക് മുൻപ് കുറിച്ച പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് :
അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു.
സ്പോയിലർ അലർട് വിത്ത് ആദരാഞ്ജലികൾ
എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ ഈ കുട്ടിയുടെ ജീവിതം ഒരു ദുരന്ത പുസ്തകമായി മാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുണ്ട്.
എഡിറ്റ്
അപ്‌ഡേറ്റ് : സിനിമയിലെ കാമുകന്മാർ മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ക്രഷ് തോന്നുവർ പോലും തൂങ്ങിച്ചാവേണ്ട അവസ്ഥയിലേക്ക് ഈ കുട്ടി മാറുന്നു.
ഞാൻ സ്റ്റീവ് ലോപസിൽ പുറത്ത് വെട്ട് കൊണ്ട് മരിക്കുന്ന കാമുകന് പകരമായി ഒരു ജീവിതം കൊടുക്കാൻ ഞാൻ തയ്യാറായതാണ്, എന്നാൽ അഞ്ജലിയുടെ ആ ട്രോമ ഞണ്ടുകളുടെ നാട്ടിലെ സാറ ചാക്കോയ്ക്ക് ഇല്ലായെന്നാണ് ഞാൻ കരുതിയത്. നോക്കിയപ്പോൾ ഒരു റിലേഷനിൽ ഉള്ളയൊരാളെ പ്രാപ്പോസ് ചെയ്യാൻ തോന്നിയില്ല.
പിന്നീടാണ് പതിനെട്ടാം പടിയിലെ ആനി ടീച്ചറെ കണ്ടുമുട്ടുന്നത്. കാമുകൻ തലയിൽ സ്വന്തം സൃഷ്ടി വീണ് മരിച്ചത് മാത്രമല്ല, കിളവിയായി വരെ അഭിനയിക്കേണ്ടി വന്നു ഈ പാവത്തിന്. പ്രായം പ്രേമത്തിന് ഒരു മാനദണ്ഡം അല്ലെങ്കിലും മരിച്ച കാമുകനെ ഓർത്ത് ജീവിക്കുന്ന ഒരാളെ എങ്ങനെ പ്രൊപോസ് ചെയ്യും.
എന്തായാലും ഇനിയൊരു മനോവിഷമം ഉണ്ടാവാതിരിക്കാൻ ലൂക്കയിലെ നിഹാരികയെ കാണാൻ ഞാൻ തയ്യാറായില്ല, എങ്കിലും അവിചാരിതമായി അറിഞ്ഞത് അതിലും അവർ കാമുകനെ കൊല്ലുക മാത്രമല്ല, കൂടി ചാവുക കൂടിയാണെന്ന്.
ഷ്ജിപ്പാപ്പൻ ചോദിച്ചപോലെ ഇത്രയും ഗതികെട്ട ആരേലും ഈ ലോകത്തുണ്ടോ കർത്താവേ
പ്രാപ്പോസ് ചെയ്യാൻ ആഗ്രഹമുണെങ്കിലും തൽക്കാലം ഞാൻ അത് അടുത്ത സിനിമവരെ മാറ്റിവെക്കുന്നു.
എഡിറ്റ്,നബി: ഞണ്ടുകളുടെ നാട്ടിലെ ഇടവേളയിലെ കാമുകന് വല്യ റോൾ ഇല്ലാത്ത നന്നായി, തുടക്കം മുതൽ ഒടുക്കംവരെ ദുരന്തമായ പടത്തിൽ ഒരാളെ കൊല്ലുന്നത് കൂടെ കാണാൻ വയ്യാ.
ഓഫ് ടോപിക്ക്: പലതരം ടൈപ്പ് കാസ്റ്റിങ് കണ്ടിട്ടുണ്ട്, ഇത്ര സാഡിസ്‌റ്റ് വേർഷൻ ഇതാദ്യമാണ്. അടുത്ത പടമായ പിടിക്കിട്ടാപുള്ളിയിലെ നായകൻ സുനിൽ വയനാട് പടമായി മാറാതെയിരിക്കാൻ മറ്റൊരു വയനാടൻ എന്നൊരു മുൻകരുതൽ മാത്രമാണ് ഈ പോസ്റ്റ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…