Categories: Malayalam

CICADA 3301ഉം ഇലുമിനാറ്റിയും എമ്പുരാനും; എമ്പുരാനെ പറ്റി വേറിട്ട നിരീക്ഷണവുമായി ഒരു കുറിപ്പ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.’ എന്ന പദത്തിന്റെ അർത്ഥവും L2 ടൈറ്റിൽ ബ്രില്ല്യൻസും വ്യക്തമാക്കി ഒരു യുവാവ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.

വിഷ്ണു എം. കൃഷ്ണൻ എഴുതുന്നു..

” രണ്ടു കാര്യങ്ങൾ പറയുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.. 1. ‘എമ്പുരാൻ’ എന്ന പദത്തിന്റെ അർത്ഥം, 2. L2 ടൈറ്റിൽ ബ്രില്ല്യൻസ് !

എമ്പുരാൻ എന്ന ടൈറ്റിലിന്റെ അർത്ഥം, പൃഥ്വിരാജ് പറഞ്ഞത് “More than a King.. less than the God !” എന്നാണ്. ‘ശബ്ദതാരാവലി’ നോക്കിയാൽ കാണുക “എന്റെ യജമാനൻ, എന്റെ തമ്പുരാൻ” എന്നൊക്കെയാണ്. ഇനി പറയാൻ വന്ന രണ്ടാമത്തെ കാര്യം, ടൈറ്റിലിൽ ‘L2’ എന്ന് എഴുതിയിരിക്കുന്നത് ഒരു പ്രത്യേക വിധത്തിലാണ്. ശ്രദ്ധിച്ചു നോക്കുമ്പോൾ മൊത്തത്തിൽ അതൊരു രാജാവിന്റെ കിരീടം പോലെ തോന്നിക്കുന്നു. മറ്റൊന്ന്, രക്തത്തിൽ കുളിച്ചു നിൽക്കുന്ന ‘A.A.’ ആണ്. Yes, illuminati is confirmed! The A∴A∴ is a spiritual organization described in 1907. ഈ ഓർഗനൈസേഷന്റെ പ്രഥമ ലക്ഷ്യം scientific illuminism എന്നതിനെക്കുറിച്ച് പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ഒക്കെയാണെന്നും പറയുന്നു. വേറൊരു കാര്യം കൂടി.. ഖുറേഷി അബ്രാമിന്, Cicada 3301 മായുള്ള ബന്ധം ‘ലൂസിഫറി’ന്റെ torrent release സമയത്ത് ചർച്ചയായതാണ്. Cicada 3301 എന്താണെന്ന് അറിയാത്തവർക്കായി ഒന്നൂടെ പറയുന്നു. Cicada 3301 എന്നത് online ആയി linguistic and codebreaking പസ്സിൽസ് വഴി സൂപ്പർ ഇന്റലിജന്റ് ആയ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഒരു ഓർഗനൈസേഷൻ ആണ്. 2012 ജനുവരിയിലാണ് അവർ ആദ്യത്തെ പസ്സിലുമായി പ്രത്യക്ഷപ്പെടുന്നത്. 2014 ന് ശേഷം ഇക്കൂട്ടരെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ല. Illuminati യെപ്പോലെ ഒരു secret society ആണ് ഇവരുമെന്ന് പറയപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Google ചെയ്ത് നോക്കുക. എന്തായാലും ഈ വിഷയം ശ്രദ്ധിക്കപ്പെടുന്നത്, ലൂസിഫറിലെ ക്ലൈമാക്സ് സീനിൽ ഖുറേഷി അബ്രാം ശക്തി കപൂറിന്റെ കഥാപാത്രത്തോട് ഫോണിൽ സംസാരിച്ച ശേഷം, കാറിനു മുകളിൽ വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ് എടുക്കാൻ നേരം, K-A ധരിച്ചിരുന്ന മോതിരത്തിൽ ഫോക്കസ് ചെയ്യുന്നിടത്താണ്. ആ മോതിരത്തിൽ അലംകൃതമായതും Cicada 3301 ന്റെയും സിംബൽ ഒന്നുതന്നെയാണ്, ഒരു ‘ചീവീട്’ ! Cicada 3301 മായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഖുറേഷി എന്ന് ഇതിൽ നിന്നും അനുമാനിക്കാം. Cicada 3301 ഉം നേരത്തെ പറഞ്ഞ ഇല്ല്യുമിനാറ്റിയുടെ ഭാഗമായ ‘A∴A∴’ എന്ന ഓർഗനൈസേഷനുമെല്ലാം ചേരുമ്പോൾ E.M.P.U.R.A.A.N മലയാളസിനിമാ ചരിത്രത്തിലെ ഇതുവരെ കാണാത്തൊരദ്ധ്യായമാകുമെന്ന് പ്രതീക്ഷിക്കാം…

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago