Categories: Malayalam

ഇത്രയും ദ്രോഹിക്കാൻ മാത്രം മോഹൻലാൽ എന്ത് ചെയ്തു ? അഭിനന്ദിച്ചിലെങ്കിലും അപമാനിക്കാതെ ഇരിക്കുക;വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കൊറോണ വൈറസ് വ്യാപിക്കുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ 50 ലക്ഷം രൂപ നൽകി എന്നത് ഏറെ സന്തോഷകരമായ ഒരു വാർത്തയായിരുന്നു. എന്നാൽ 50 ലക്ഷം നൽകിയൊള്ളോ എന്ന തരത്തിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് സന്ദീപ് ദാസ് എന്ന വ്യക്തി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.

കുറിപ്പ് ചുവടെ:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ മോഹൻലാൽ നൽകിയിട്ടുണ്ട്.തികച്ചും മാതൃകാപരമായ,അഭിനന്ദനമർഹിക്കുന്ന ഒരു പ്രവൃത്തി.പക്ഷേ ലാലിനെ പരിഹസിച്ചുകൊണ്ട് ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്.കൊടുത്ത തുക കുറഞ്ഞുപോയി എന്നതാണ് പ്രധാന പരാതി.ലാൽ പബ്ലിസിറ്റിയ്ക്കുവേണ്ടി നന്മ ചെയ്തതാണെന്ന് ചിലർ ആരോപിക്കുന്നു.വിമർശകർ ഒരു കാര്യം മനസ്സിലാക്കണം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ആദ്യത്തെ മലയാളനടനാണ് മോഹൻലാൽ.കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള ധാരാളം അഭിനേതാക്കൾ മലയാളസിനിമയിലുണ്ടല്ലോ.അവർക്കാര്‍ക്കും ഇത്തരമൊരു മാതൃക കാട്ടാൻ തോന്നിയില്ലല്ലോ.സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.കൊറോണയെ അതിജീവിക്കാൻ ധാരാളം പണം ആവശ്യമാണ്.ഒരു സംഭാവനയും ചെറുതല്ല.ഒാരോരുത്തരും കൊടുത്തതിന്റെ കണക്കെടുത്ത് താരതമ്യം ചെയ്ത് മാർക്കിടുന്നത് തികഞ്ഞ അൽപ്പത്തരമാണ്.പ്രശസ്തിയ്ക്കുവേണ്ടിയാണ് ലാൽ പണംകൊടുത്തത് എന്ന വിമർശനം രസകരമാണ്.കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മോഹൻലാൽ.അങ്ങനെയുള്ള ഒരു മനുഷ്യന് കുറുക്കുവഴികളിലൂടെയുള്ള പ്രശസ്തി ആവശ്യമുണ്ടോ?4.9 മില്യൺ ആളുകൾ ലൈക്ക് ചെയ്തിട്ടുള്ള ഒരു ഫെയ്സ്ബുക്ക് പേജ് ലാലിന് സ്വന്തമായുണ്ട്.വേണമെങ്കിൽ ഈ വിവരം അവിടെ പോസ്റ്റ് ചെയ്യാമായിരുന്നു.ആ ഫെയ്സ്ബുക്ക് പോസ്റ്റ് ദിവസങ്ങളോളം കൊണ്ടാടപ്പെടുമായിരുന്നു.പക്ഷേ മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ലാലിന്റെ സംഭാവനയുടെ കാര്യം ലോകം അറിഞ്ഞത്.

ഇതിനുമുമ്പ് ഫെഫ്കയ്ക്ക് ലാൽ പത്തുലക്ഷം രൂപ നൽകിയിരുന്നു.ദിവസവേതനം കൊണ്ട് ജീവിക്കുന്ന സിനിമയിലെ തൊഴിലാളികൾക്ക് ആ തുക വലിയ അനുഗ്രഹമായി.കൊറോണ മൂലം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു വിഭാഗത്തെയാണ് ലാൽ സഹായിച്ചത്.തന്റെ സഹപ്രവർത്തകരോട് ഇത്രയേറെ സൗഹാർദ്ദപരമായി പെരുമാറുന്ന മറ്റൊരു സൂപ്പർതാരമുണ്ടാവില്ല.പുലിമുരുകന്റെ സെറ്റിൽ ഒരു സാധാരണ തൊഴിലാളിയെപ്പോലെ ജോലി ചെയ്യുന്ന ലാലിന്റെ വിഡിയോ യൂട്യൂബിലുണ്ട്.എളിമയുള്ള ഒരു മനസ്സ് ലാൽ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു­ണ്ട്.അതുകൊണ്ടാണ് സിനിമയിലെ സാധാരണക്കാരുടെ സങ്കടങ്ങൾ തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചത്.ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ആളാണ് ലാൽ.പക്ഷേ അവയിൽ പലതും പുറത്തെത്താറില്ല.കാരണം അക്കാര്യത്തിൽ അദ്ദേഹം പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല.ലാലിനെ അടുത്തറിയാവുന്നവർ എത്രയോ തവണ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണത്.മോഹൻലാലിനോട് എല്ലാ വിഷയങ്ങളിലും യോജിപ്പൊന്നുമില്ല.ക്ലാപ് ചെയ്താൽ കൊറോണ വൈറസ് നശിക്കും എന്ന് പറഞ്ഞപ്പോൾ ഞാനും അദ്ദേഹത്തെ വിമർശിച്ചിരുന്നു.ആ പ്രസ്താവന തിരുത്താനുള്ള മനസ്സ് അദ്ദേഹം കാണിച്ചു.കൊറോണയുമായി ബന്ധപ്പെട്ട ഒരുപാട് ആധികാരികമായ കാര്യങ്ങൾ ലാൽ പങ്കുവെച്ചിരുന്നു.പക്ഷേ അതെല്ലാം ട്രോളുകളിൽ മുങ്ങിപ്പോയി.മോഹൻലാൽ മരിച്ചു എന്ന വ്യാജവാർത്ത ഒരാൾ പ്രചരിപ്പിച്ചിരുന്നു.പഴയ ഒരു ലാൽ സിനിമയിലെ ചിത്രമാണ് അതിനുവേണ്ടി ഉപയോഗിച്ചത്.ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്!? ഇന്ത്യയുടെ അഭിമാനമായ ഒരു നടനോടാണ് ഈ ക്രൂരത!മോഹൻലാലിനോട് നിങ്ങൾക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.പക്ഷേ ഒരു കാര്യവുമില്ലാതെ അദ്ദേഹത്തിനുനേരെ ചെളിവാരിയെറിയരുത്.അഭിനന്ദിക്കാനുള്ള മനസ്സില്ലെങ്കിൽ മൗനം പാലിക്കുക എന്ന ഒാപ്ഷൻ ഉപയോഗപ്പെടുത്തുക.ചരിത്രം മോഹൻലാലിനെ ‘മഹാനടൻ’ എന്ന് രേഖപ്പെടുത്തും.അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യമുള്ളവരാണെന്ന് വരുംതലമുറകൾ പറയും.കേരളത്തിന്റെ കൊറോണ അതിജീവനഗാഥയുടെ ഒരു താൾ മോഹൻലാലിന് അവകാശപ്പെട്ടതായിരിക്കും.ഈ കരുതലിന് നന്ദി…

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago