തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര കഴിഞ്ഞദിവസം തൻ്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചിരുന്നു. ജന്മദിനത്തിൻ്റെ അന്ന് നിരവധി ആശംസകൾ ലഭിച്ചുവെങ്കിലും സിനിമയിലെ സ്‌പോട്ട് എഡിറ്ററായ സാഗര്‍ ദാസിന്റെതായി വന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയത്. നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ സ്പോട്ട് എഡിറ്ററും സാഗർ ആയിരുന്നു. ഈ ചിത്രത്തിലൂടെ നയൻതാരയെ കണ്ട ഒരു അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
പോസ്റ്റ് :
ദിപിലേട്ടൻ വിളിച്ചിട്ട് LOVE ACTION DRAMA second schedule spot edit ചെയ്യാൻ ഞാൻ എത്തുന്ന സമയം. നയൻതാര മാഡത്തെപ്പറ്റി പേടിപ്പെടുത്തുന്ന കുറെ കാര്യങ്ങൾ സെറ്റിലെ പലരുംപറഞ്ഞു ഞാൻ അറിയുന്നു. ഹോ.. സംഭവം തന്നെ… മനസ്സിൽ അങ്ങനെ കേട്ടതും കേൾക്കാത്തതുമായ കഥകളൊക്കെ ആലോചിച്ചുകൂട്ടി നിൽക്കുമ്പോ ദാ വരുന്നു സാക്ഷാൽ നയൻതാര മാഡം കാരവാനിൽനിന്ന്.. 4 body guard, hair dresser, PA അങ്ങനെ ഒരു ജാഥക്കുള്ള ആളുണ്ട് ഒപ്പം 😳. ഷൂട്ട് നടക്കുന്ന വില്ലയിലേക്ക് നയൻതാര കയറിയപാടെ സ്പോട്ട് എഡിറ്ററുടെ ഗമയിൽ പിന്നാലെ ഞാനും… അപ്പൊ ദാണ്ടെ ബോഡി ഗാർഡിൽ ഒരുത്തൻ എന്നെ പിടിച്ചുവെച്ചേക്കുന്നു. “അണ്ണാ.. നാൻ വന്ത് spot editor, വിടുങ്കോ വിടുങ്കോ” 😁
body guard: ID ഇറുക്കാ ?
ID ഉം മാങ്ങാതൊലിയുമൊന്നും ഇല്ല.. laptop കണ്ടതുകൊണ്ടായിരിക്കും ആ ആജാനബാഹു എന്നെ അകത്തേക്ക് കടത്തിവിട്ടു. ആളൊഴിഞ്ഞ ഒരു സോഫയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ഷോട്ടിന് മുൻപ് ധ്യാൻ ചേട്ടൻ എന്നോട് പറയുന്നു “പുള്ളിക്കാരത്തി എവിടേലുംമൊക്കെ ഇരിക്കുവാണേൽ നീ അതിനു അടുത്തൊന്നും പോയി ഇരിക്കരുത്, ചെലപ്പോ മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപോയിക്കളയും”. PANJABI HOUSE’ൽ സോണിയ ചാടിവരുമ്പോൾ മറ്റേ അറ്റത്തുള്ള ഹരിശ്രീ അശോകൻ തെറിച്ചുപോകുന്നപോലെ ആയിരുന്നു അവിടെത്തെ അവസ്ഥ. അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞു. നയൻതാര ഒരു ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. പരിസരത്തുണ്ടായിരുന്ന ചെയറിൽ ഇരുന്നവരൊക്കെ ചിതറിയോടി. രണ്ടാമത്തെ ഷോട്ട് കഴിഞ്ഞു. അതെ… അത് എന്റെ നേർക്കുതന്നെ.. OMG.. ഇരിക്കണോ, പോകണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നയൻതാര എന്റെ തൊട്ടടുത്തവന്നു ഇരുന്നു. ഞാനും പുള്ളിക്കാരത്തിയുംമാത്രം ഒരു സോഫയിൽ, 20 second സൈലെൻസ്.. ഞങ്ങൾ തമ്മിൽ ഒരു hard diskന്റെ അകലം മാത്രം… പുള്ളികാരത്തിയുടെ മുഖത്തേക്ക് നോക്കണോ, വേണ്ടയോ, ചിരിക്കണോ, ചിരിക്കണ്ടേ, ഇനി ചിരിച്ചാൽ ഇഷ്ടപ്പെടുവോ, ഇല്ലയോ, ഇവിടെത്തന്നെ ഇരിക്കണോ, അതോ മാറി ഇരിക്കണോ? ലാപ്ടോപ്പും സ്പോട്ട് എഡിറ്റിംഗിന് വേണ്ട സാമഗ്രികളും ഒക്കെ ഉള്ളോണ്ട് എണീറ്റുപോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. മാത്രോമല്ല, ഇങ്ങോട്ടു വന്നു ഇരുന്നതാണല്ലോ. ഞാൻ എങ്ങനാ പെട്ടന്ന് എണീറ്റ് പോകുക. ഇനി എണീറ്റുപോയാൽ സ്പോട്ട് എഡിറ്റിംഗ് പുള്ളിക്കാരത്തി കാണാതിരിക്കാൻ എണീറ്റുപോയതാണെന്നു കരുതുമോ? ചെകുത്താനും കടലിനും നടുക്കുപ്പെട്ട അവസ്ഥ. സമയം കുറച്ചു കഴിഞ്ഞു.. വല്യ കുഴപ്പങ്ങളൊന്നും ഇല്ല. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരുപറ്റം ആളുകൾ എന്നെത്തന്നെ രൂക്ഷമായി നോക്കികൊണ്ടുനിൽക്കുന്നു. വേറാരുമല്ല ധ്യാൻ ചേട്ടൻ, ദിപിലേട്ടൻ, എന്റെ അസിസ്റ്റന്റ്, ADs.. ധ്യാൻ ചേട്ടൻ ആംഗ്യഭാഷയിൽ എന്നെ അങ്ങോട്ട് വിളിക്കുന്നു. ലാപ്ടോപ്പ്, സാമഗ്രികൾ, ഹെഡ്‍ഫോൺ ഒക്കെ മാറ്റിവെച്ചു അങ്ങോട്ട് ചെന്നു.
ധ്യാൻ: ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം അങ്ങനെ അവിടെ നയൻതാരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ. ഇവിടെ എന്റെ അടുത്ത് നിന്നാമതി… (ധ്യാൻ തമാശക്ക് പറഞ്ഞതാണെങ്കിലും, അടുത്ത് ഇരിക്കാൻപോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളർച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു)
HAPPY BDAY LADY SUPERSTAR
NB: First day എന്നെ തടഞ്ഞ ആ ആജാനബാഹു പിന്നീട് എന്റെ “LUDO”mate ആയത് ചരിത്രം… മലയാളിയോടാ കളി.. 😊
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…