Categories: CelebritiesFeatured

എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും!!! ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശമാണെന്ന് സംവിധായകന്‍

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റീലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാന്‍ പറ്റാതെ പെട്ടിയില്‍ കിടക്കുന്ന മലയാള ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജിത് നമ്പ്യാര്‍. ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീഷിക്കാം…ഒരു കാലത്തു കേരളത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. അന്ന് നമ്മുക്കത് ഒരു ആഘോഷമായിരുന്നു എന്നും വിജിത് തുറന്നുപറയുന്നു. ഒരു തീയേറ്ററിയില്‍ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോള്‍ നാല് വെവ്വേറെ സിനിമയായി മാറിയിരിക്കുകയാണ്. ഇതില്‍ ജനങ്ങള്‍ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയും ഫാന്‍സ്‌കാരും വരും പക്ഷെ ഇതും കേട്ട് തീയേറ്ററില്‍ പോയാലോ മിക്ക സിനിമയും ഒരു വന്‍ ദുരന്തമായിരിക്കും എന്നതാണ് സത്യം. എന്നാല്‍ തരക്കേടില്ലാത്ത കൊച്ചു സിനിമകള്‍ക്കു തീയേറ്റര്‍ സപ്പോര്‍ട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാന്‍ വരുന്ന ആളുകളെ തീയേറ്ററുകാര്‍ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളുമാണെന്നും വിജിത് നമ്പ്യാര്‍.

കുറിപ്പ് വിളിക്കാം:

ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീഷിക്കാം…ഒരു കാലത്തു കേരളത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. അന്ന് നമ്മുക്കത് ഒരു ആഘോഷമായിരുന്നു. ഇതില്‍ എല്ലാ സിനിമയും മിക്കവാറും കാണുകയും ചെയ്യും. ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതല്‍ പതിനഞ്ചോളം സിനിമകള്‍. അതില്‍ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് പിന്നെ ഇതിന്‍ടെയൊക്കെ റീമേക്കും ഉണ്ടാകും. ഇത് കാരണം വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് തീയേറ്ററും കുറഞ്ഞു. ഒരു തീയേറ്ററിയില്‍ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോള്‍ നാല് വെവ്വേറെ സിനിമയായി മാറി. ഇതില്‍ ജനങ്ങള്‍ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയും ഫാന്‍സ്‌കാരും. ഇതും കേട്ട് തീയേറ്ററില്‍ പോയാലോ മിക്ക സിനിമയും ഒരു വന്‍ ദുരന്തമായിരിക്കും. എന്നാല്‍ തരക്കേടില്ലാത്ത കൊച്ചു സിനിമകള്‍ക്കു തീയേറ്റര്‍ സപ്പോര്‍ട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാന്‍ വരുന്ന ആളുകളെ തീയേറ്ററുകാര്‍ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും…

ഇത് കേരത്തിന്റെ കാര്യം. എത്ര മലയാള സിനിമകള്‍ക്ക് കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളികും റിലീസ് ചെയ്യാന്‍ പറ്റുന്നു? വളരെ ചുരുക്കം…എല്ലായിടത്തും തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗ് സിനിമകള്‍ മാത്രം റിലീസ് ചെയ്താല്‍ മതി …മലയാളം വേണ്ട…എന്തിനു പറയുന്നു, മലയാള സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിലും തീയേറ്ററുകാരുടെ ഈ താല്പര്യമില്ലായ്മ കാണാം പറ്റും. ഈ അന്യ ഭാഷ സിനിമകള്‍ക്കും, അവിടുത്തെ താരങ്ങള്‍ക്കും ഇവിടെ കേരളത്തില്‍ കിട്ടുന്ന അംഗീകാരം പോലെ നമ്മുടെ കൊച്ചു മലയാള സിനിമയ്ക്കു കൂടി അവരുടെ നാട്ടില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

ഫാമിലികള്‍ക്ക് ഇപ്പോഴും പ്രിയം ടീവിയില്‍ വരുന്ന സീരിയലുകളും, കോമഡി പ്രോഗ്രാമും, റിയാലിറ്റി ഷോകളും, കുക്കറി ഷോകളും, വളച്ചൊടിച്ച വാര്‍ത്തകളും തന്നെ. അതു കഴിഞ്ഞേ സിനിമയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റഫോം ആണ് താല്പര്യം. മുപ്പതു ദിവസം വെയിറ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളു. ഈ ഒടുക്കത്തെ കാശും മുടക്കി തീയേറ്ററിയില്‍ പോകേണ്ട വല്ല ആവശ്യമുണ്ടോ. നമ്മുക്ക് പ്രാര്‍ത്ഥിക്കാം എത്രയും വേഗം മലയാള സിനിമയുടെ ഈ സര്‍വ നാശത്തിനു വേണ്ടി…തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് അരങ്ങു വാഴട്ടെ… കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റീലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാന്‍ പറ്റാതെ പെട്ടിയില്‍ കിടക്കുന്ന മലയാള ചിത്രങ്ങളെ പറ്റി ഒന്ന് ആലോചിച്ചാല്‍ തന്നെ ഈ നാശത്തിലോട്ടു പോകുന്ന ആഴം മനസ്സിലാകും.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago