ഭാരതത്തിൽ നിലനിൽക്കുന്ന തീവ്രമായ ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും വളരെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്ന് നടന് പങ്കജ് ത്രിപാഠി.അതെ പോലെ വളരെ ഏറെ പ്രധാനപ്പെട്ട ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്നും അത് കൊണ്ട് തന്നെ പുരുഷനും സ്ത്രീയും ഭിന്നിലിംഗവുമെല്ലാം തുല്യരാണന്നും ഒന്ന് മറ്റൊന്നിന് താഴെയല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും താരം വ്യക്തമായി പറയുന്നു. പ്രസിദ്ധമായ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പങ്കജ് ഇക്കാര്യം പറഞ്ഞത്.
പങ്കജ് ത്രിപാഠിയുടെ വാക്കുകളിലേക്ക്….
‘പെണ്‍കുട്ടികളെ ഒരു കാര്യങ്ങൾ പഠിപ്പിക്കുവാൻ വേണ്ടി മാതാപിതാക്കള്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നു. പക്ഷെ, ആണ്‍കുട്ടികളെ ഒന്നും തന്നെ പഠിപ്പിക്കുന്നില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും തുല്യതയോടെ നോക്കി കാണണമെന്നും തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീസമത്വവാദം എന്താണെന്ന് പാഠ്യവിഷയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഒരു പ്രത്യേകത എന്തെന്നാൽ ഇത് ആണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്യും.’എന്റെ ഭാര്യയുടെ വരുമാനം കൊണ്ട് മാത്രം ജീവിച്ച ഒരു കാലം എനിക്കുണ്ടായിട്ടുണ്ട്. എനിക്കതില്‍ അപകര്‍ഷതാബോധമോ നാണക്കേടോ തോന്നിയിട്ടില്ല. ഭാര്യയും മകളും എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.’ പങ്കജ് ത്രിപാഠി വ്യക്തമാക്കി.