തിയറ്ററുകളിലും ഒടിടിയിലും ഹൃദയം; ആറ് തിയറ്ററുകളെ ഫിയോക് സസ്പെൻഡ് ചെയ്തു, ആശിർവാദിനെ എങ്ങനെ സസ്പെൻഡ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ

തിയറ്ററുകളിൽ ഒടിടി പ്ലാറ്റ്ഫോമിലും ഒന്നിച്ച് ‘ഹൃദയം’ സിനിമയുടെ പ്രദർശനം. ഇതിനെ തുടർന്ന് സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ആറ് തിയറ്ററുകളെ സസ്പെൻഡ് ഫിയോക് സസ്പെൻഡ് ചെയ്തു. ആശിർവാദ് ഉൾപ്പെടെ ആറ് തിയറ്ററുകൾക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ട്രിനിറ്റി മൂവി മാക്‌സ് പത്തനംതിട്ട, ജെബി സിനിമാസ് നല്ലിള, ജെബി തപസ്യ തിയേറ്റർ ആറ്റിങ്ങൽ, വിനായക തിയറ്റർ കാഞ്ഞങ്ങാട്, ഏരീസ് പ്ലസ് തിരുവനന്തപുരം, ആശിർവാദിന്റെ എല്ലാ തിയറ്ററുകളും എന്നിവയ്ക്കാണ് നിലവിൽ സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്.

അതേസമയം, ഈ സമയത്ത് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ നടപടി നേരിടുന്ന തിയറ്റർ ഉടമകൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുമെന്നും യോഗത്തിന് ശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി.

എന്നാൽ, ആശിർവാദ് നാളുകൾക്ക് മുമ്പ് തന്നെ സംഘടനയിൽ നിന്ന് രാജിവെച്ചതാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. സംഘടനയിൽ നിന്ന് രാജിവെച്ച ആശിർവാദിനെ എങ്ങനെയാണ് സസ്പെൻഡ് ചെയ്യാൻ കഴിയുകയെന്നും ആന്റണി പെരുമ്പാവൂർ ചോദിച്ചു. മരക്കാർ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായ സമയത്ത് ഫിയോകിന്റെ ചെയർമാനായ ദിലീപിന് താൻ രാജിക്കത്ത് നൽകിയതാണെന്നും അതുകൊണ്ടു തന്നെ സംഘടനയിൽ ഇല്ല എന്നു തന്നെയാണ് വിശ്വാസമെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago