മലയാളത്തിന്റെ പ്രിയ താരങ്ങളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും ഒരുമിച്ചുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പരസ്പരം കലഹിക്കുന്ന ഫഹദിനേയും നസ്രിയയേയും വിഡിയോയില്‍ കാണാം. വിഡിയോയുടെ അവസാനം ഫഹദിനോട് ദേഷ്യപ്പെട്ട് വാതില്‍ കൊട്ടിയടച്ചുപോകുന്ന നസ്രിയയേയാണ് കാണുന്നത്.
‘ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ്’ എന്ന ക്യാപ്ഷനോടെ നസ്രിയ തന്നെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇരുവരും കാറില്‍ ഇരുന്ന് സംസാരിക്കുന്നിടത്തു നിന്നാണ് വിഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് വഴക്കിട്ട് പുറത്തേക്കിറങ്ങുന്ന നസ്രിയയെ കാണാം. പിന്നാലെ ഫഹദും പോകുന്നു. ഒടുവില്‍ അവരുടെ സംസാരം കൂടുതല്‍ കയര്‍ക്കുകയും നസ്രിയ മുറിവിട്ടുപോകുകയുമാണ്. സംഭവം എന്താണെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. ബാംഗ്ലൂര്‍ ഡേയ്‌സ് 2 ആണോ, വെബ് സീരിസാണോ തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഐസ്‌ക്രീമിന്റെ പരസ്യമാണിതെന്നാണ് സൂചന.
2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ല്‍ അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. 2019 ല്‍ പുറത്തിറങ്ങിയ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. നാനി നായകനായി എത്തിയ ആണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…