Categories: MalayalamNews

ഫിലിം ക്രിട്ടിക്‌സ് അവാർഡ്: നിവിൻ നടൻ, മഞ്ജു നടി, ഗീതു മോഹൻദാസ് സംവിധായക, ജെല്ലിക്കെട്ട് മികച്ച ചലച്ചിത്രം

2019ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. നാല്പത്തിനാലാം അവാർഡ് പതിപ്പിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നിവിൻ പോളിയാണ്. മൂത്തോനിലെ അഭിനയത്തിനാണ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. പ്രതി പൂവൻകോഴിയിലെ പ്രകടനം മഞ്ജു വാര്യരെ മികച്ച നടിക്കുള്ള അവാർഡിന് അർഹയാക്കി. ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ജെല്ലിക്കെട്ടിന്. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി ലിജോക്ക് സമ്മാനിക്കും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും. നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. കിലുക്കം മുതൽ 41 വരെയുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍

  • മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍)
  • മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)
  • മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),
    ചെമ്പന്‍ വിനോദ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
  • മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)
  • മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ്. (ചിത്രം : സമയയാത്ര)
  • മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)
  • മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)
  • മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)
  • മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
  • മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )
  • മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)
  • മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)
  • മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)
  • മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)
  • മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)
  • മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)
  • മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)
  • പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)
  • മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി. നാഥ്)
  • സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)
  • ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)
  • ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)
  • അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :
  • 1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)
  • നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:
  • സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം)
  • നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)
  • നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)
  • കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)
  • ഗാനരചന: റോബിന്‍ അമ്പാട്ട് (ചിത്രം: ഒരു നല്ല കോട്ടയംകാരന്‍)
webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago