Categories: MalayalamReviews

ഫൈനൽസിൽ ഒരു മികച്ച സ്റ്റാർട്ടിങ്ങ് | രജിഷ നായികയായ ഫൈനൽസ് റിവ്യൂ

ഫൈനൽസിൽ ഒരു സ്റ്റാർട്ടിങ്ങ്..! അതാണ് സംവിധായകൻ പി ആർ അരുൺ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നടി മുത്തുമണിയുടെ ഭർത്താവ് എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ അരുണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൈനൽസ്. 1983, ക്യാപ്റ്റൻ പോലെയുള്ള ചുരുക്കം സ്‌പോർട്സ് സിനിമകൾ മാത്രമേ മലയാളികൾ വിജയിപ്പിച്ചിട്ടുള്ളൂ എന്നതിനാൽ തന്നെ ഒരു സ്പോർട്സ് സിനിമയുമായി അരങ്ങേറ്റം കുറിക്കുക എന്ന ഏറെ റിസ്‌കുള്ള ഒരു പണി തന്നെയാണ് അരുൺ ഏറ്റെടുത്തതും വിജയിപ്പിച്ചതും. കേരളത്തെ ലോകത്തിന് മുൻപിൽ കാണിച്ചു കൊടുത്തവരും അങ്ങനെ കാണിച്ചു കൊടുക്കുവാൻ കഴിവുണ്ടായിട്ടും സാധിക്കാതെ പോയവരുമെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. അവർക്കെല്ലാം ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം.

കട്ടപ്പനയിലെ ഒരു കുഗ്രാമത്തിൽ നിന്നും കഠിന പ്രയത്നം കൊണ്ട് ദേശീയ സൈക്ലിംഗ് താരമായി വളർന്നുവന്ന ആളാണ് ആലീസ്. സ്‌പോര്‍ട്ട്‌സ് അദ്ധ്യാപകനായ അച്ഛൻ വര്‍ഗീസ് മാസ്റ്റര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്തിരിക്കുന്നു. എന്നാലും വെറുതേ ഇരിക്കാന്‍ അദ്ദേഹത്തിനിഷ്ടമല്ല. അദ്ദേഹം കൂട്ടികളെ പരിശീലിപ്പിക്കാന്‍ സ്വന്തമായ നിലയില്‍ പ്രവര്‍ത്തിച്ചു പോന്നു. വര്‍ഗീസ് മാസ്റ്ററുടെ കഠിനമായ പരിശ്രമത്തിലൂടെ എത്രയോ സ്‌കൂളുകള്‍ കിരീടം നേടിയിരിക്കുന്നു. എത്രയോ കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുള്ളവരാണ്.രണ്ടായിരത്തി ഇരുപതിലെ ഒളിമ്പിക്‌സില്‍ സൈക്കിള്‍ റേസില്‍ സ്വര്‍ണം നേടുകയെന്നതാണ് ആലീസിന്റെ സ്വപ്നം. അതിനായി വറുഗീസ് മാസ്റ്ററുടെയും അശ്രാന്തമായ പരിശ്രമം ഉണ്ടാവുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഒരു ആത്മബന്ധത്തിന്റെ കൂടി കഥയാണ് ചിത്രം.

രജിഷ വിജയൻ ഓരോ കഥാപാത്രത്തിന്റെയും പൂർണതക്കായി നടത്തുന്ന കഠിനാധ്വാനം ഒരിക്കലും വിസ്മരിക്കാവുന്നതല്ല. അത്തരത്തിൽ ഉള്ളൊരു മറ്റൊരു കഠിന പ്രയ്തനത്തിന്റെയും സമർപ്പണത്തിന്റെയും വിജയമാണ് ആലീസിന് ലഭിക്കുന്ന ഓരോ കൈയ്യടിയും. സ്പോർട്സ് മേഖലയിലെ പല അഴിമതികളും തുറന്നു കാട്ടുന്നുമുണ്ട് ചിത്രം. ആദ്യപകുതിയിൽ സുരാജിന്റെ കഥാപാത്രം അതിന്റെ തന്മയത്വം കൊണ്ടും അവതരണത്തിലെ മികവും കൊണ്ട് കരിയർ ബെസ്റ്റ് പ്രകടനവുമായി നിരഞ്ജൻ അവതരിപ്പിക്കുന്ന മാനുവൽ എന്ന കഥാപാത്രമാണ്. നിരന്ജിന്റെ ലൈഫിൽ തന്നെ ഒരു ബ്രേക്ക് ആയേക്കാവുന്ന റോളാണിത്. ടിനി ടോം, ധ്രുവന്‍, നിസ്താര്‍ അഹമ്മദ്, മണിയന്‍ പിള്ള രാജു, മുത്തുമണി, മിരാനായര്‍, ബേബി അഞ്ജലീനാ ഏബ്രഹാം, മാസ്റ്റര്‍ ഗോവിന്ദ്.എസ്.കണ്ണന്‍ നായര്‍ എന്നിവരും അവരുടെ റോളുകൾ ഗംഭീരമാക്കി.

സംവിധായകൻ പി.ആര്‍.അരുണ്‍ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തെ സുദീപിന്റെ മനോഹരമായ ഫ്രെയിംസ് കൂടുതൽ സുന്ദരമാക്കുന്നു. കട്ടപ്പന ഇപ്പോൾ സിനിമാക്കാരുടെ പ്രധാന ലൊക്കേഷൻ ആയതു കൊണ്ട് തന്നെ ഹൈറേഞ്ചിന്റെ സൗന്ദര്യത്തെ ഒപ്പിയെടുക്കുന്നതിൽ സുധീപ് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എം ഡി.രാജേന്ദ്രന്‍, മനു മഞ്ജിത്ത്, ശ്രീരേഖ എന്നിവരുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ മനോഹരമായി ഈണം പകർന്നിട്ടുമുണ്ട്. ജിത് ജോഷിയുടെ എഡിറ്റിംഗ് ആസ്വാദനത്തെ കൂടുതൽ എളുപ്പമാക്കുന്നു. സ്വപ്‌നം കാണുകയും അതിനായി അദ്ധ്വാനിക്കുകയും ചെയ്യുന്നവനാണ് വിജയം എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന ചിത്രം ഈ ഓണക്കാലത്ത് മലയാളികൾക്കുള്ള ഒരു ഓണസമ്മാനം തന്നെയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago