Categories: General

മാതാപിതാക്കൾ ഉറങ്ങുന്ന മണ്ണിൽ തന്നെ അവർക്ക് വീടൊരുങ്ങും, സഹായവുമായി ഫിറോസ് കുന്നുംപറമ്പിൽ!

കേരളക്കരയാകെ ഞെട്ടലോടെകേട്ട വാർത്തയാണ് അമ്പിളിയുടെയും രാജന്റെയും മരണവാർത്ത. ആത്മഹത്യ ഭീക്ഷണി ശ്രമത്തിനിടയിൽ പൊള്ളലേറ്റ ഈ ദമ്പതികൾ അവരുടെ രണ്ടു മക്കളെയും തനിച്ചാക്കി കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അവരുടെ കുഞ്ഞുങ്ങളുടെ പ്രവർത്തിയും വാക്കുകളും നെഞ്ച് പൊടിഞ്ഞുകൊണ്ടാണ് ഓരോ മനുഷ്യനും കാണുകയും കേൾക്കുകയും ചെയ്തത്. സ്വന്തം കിടപ്പാടത്തിനായുള്ള ശ്രമത്തിനിടയിൽ ആയിരുന്നു അമ്പിളിക്കും രാജനും ജീവൻ നഷ്ടപെട്ടത്. ഇവരുടെ മക്കൾക്ക് തുടർന്നുള്ള വിദ്യാഭ്യാസത്തിനായി വേണ്ട സഹായവും വീടും സർക്കാർ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പിന്നാലെ ഇവർക്കായി യൂത്ത്കോൺഗ്രസ്സും വീടൊരുക്കുമെന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിൽ പുറത്ത് വിട്ട ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.

ഇവർക്ക് വേണ്ട വീടും പഠനച്ചിലവും താൻ ഏറ്റെടുത്തുകൊള്ളാം എന്നാണ് ഫിറോസ് വിഡിയോയിൽ പറയുന്നത്. ഫിറോസിന്റെ വാക്കുകൾ, കഴിഞ്ഞ ദിവസം മാതാപിതാക്കളെ നഷ്ട്ടപെട്ട ആ കുട്ടികൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് വീടൊരുക്കമെന്ന് പറ‍യുന്നുണ്ട്. പിന്നാലെ സർക്കാർ വീടൊരുക്കാമെന്ന് പറയുന്നതും കേട്ടു. ഇതു സംബന്ധിച്ച് വാക്കാലുള്ള ഉറപ്പ് എല്ലാവരും നൽകുന്നതും കണ്ടു. എന്നാൽ ആ കുട്ടികൾക്ക് ഇഷ്ടമുണ്ടെങ്കിൽ അടുത്ത മാസം പകുതിയോടെ വീടിന്റെ പണി തുടങ്ങാൻ ഞാൻ തയാറാണ്. അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ അവർക്കായി വീടൊരുക്കും. ഏതു സംവിധാനം ഉപേക്ഷിച്ചാലും ഇനി അവർക്കൊപ്പം ഞാനുണ്ടാകും അവർക്ക് വീട് അവരുടെ വിദ്യാഭ്യാസം എല്ലാം ഏറ്റെടുക്കാൻ തയാറാണ് എന്നുമാണ് ഫിറോസ് വിഡിയോയിൽ കൂടി പറഞ്ഞത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago