രുചിയുടെ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആളാണ് ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഒരു പോത്തിനെ മുഴുവനായി റോസ്റ്റ് ചെയ്തെടുക്കുന്ന ഫിറോസിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ആറ് മണിക്കൂറാണ് പോത്തിനെ റോസ്റ്റ് ചെയ്തെടുത്തത്. ഏകദേശം ഒരാഴ്ച വേണ്ടിവന്നു ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍.
ഒരു മുഴുവന്‍ പോത്തിനെ ക്ലീന്‍ ചെയ്ത ശേഷം ആറര അടി താഴ്ചയിലുള്ള കുഴി തയ്യാറാക്കുന്നതും റോസ്റ്റ് ചെയ്യുന്നതുമാണ് വിഡിയോയില്‍. കുഴിക്ക് മണ്ണെടുത്ത ശേഷം സിമന്റ് കെട്ടുന്നതെല്ലാം വിഡിയോയില്‍ കാണാം. കുഴി തയ്യാറാക്കിയ ശേഷം വിറക് അടുക്കി തീ കൊളുത്തി കനല് തയ്യാറാക്കുന്നതാണ് അടുത്ത പരിപാടി. അതിലേക്ക് വലിയ രണ്ട് ചെമ്പില്‍ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിന് മുകളില്‍ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ ഇറക്കിവയ്ക്കുന്നതാണ് അടുത്ത പരിപാടി. ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. ആറ് മണിക്കൂര്‍ വായു പുറത്തുപോകാതെ വേവിക്കുന്നതോടെ പോത്ത് തയ്യാര്‍.
വിഡിയോ കാണാം.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…