ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഏവർക്കും സുപരിചിതനായ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പിൽ. ഇപ്പോഴിതാ നടി നവ്യ നായരെ പുകഴ്ത്തി ഫിറോസ് പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സൗമ്യ എന്ന പെൺകുട്ടിയെ സഹായിക്കുവാൻ നവ്യ നടത്തിയ ശ്രമത്തെയാണ് ഫിറോസ് അഭിനന്ദിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട നവ്യാനായർ…. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണ്… നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല, മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്…
നിങ്ങൾ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങൾ ഉണ്ട്… ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കിൽ, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ തോന്നില്ല , ആ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല …മറ്റുള്ളവരുടെ സങ്കടങ്ങൾ പങ്കിട്ടെടുക്കാൻ കഴിയുന്ന , അവർക്കുവേണ്ടി വേദനിക്കുന്ന, അതിന് പരിഹാരം കാണാൻ ശ്രമിക്കുന്ന മനുഷ്യർ, ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവരാണ്. അവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ..അതെ, നിങ്ങൾ വലിയൊരു മനുഷ്യസ്നേഹിയാണ്… താര ജാഡകളില്ലാതെ, വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്…..
ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല …പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല, അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു … സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയിൽ അവൾ പ്രാർത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സിൽ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്….അഭിമാനം, സന്തോഷം… നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്…🥰🥰🥰
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…