ആശാ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖൈദ ദി ട്രാപ്’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ആശാ ശരത്തിന് പുറമേ സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് ഫസ്റ്റ് ലുക്കിലുള്ളത്. മനോജ് കാനയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രതാപ് പി നായരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് ചിത്രസംയോജനവും രാജേഷ് കല്‍പത്തൂര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മനോജ് കുറൂരിന്റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മോനോന്‍, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകരുന്നത്.
വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ, ചമയം- പട്ടണം ഷാ, ശബ്ദരൂപകല്‍പന- റോബിന്‍ കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്, നിര്‍മാണ നിര്‍വഹണം- ഹരി വെഞ്ഞാറമ്മൂട്, സഹസംവിധാനം- ഉമേഷ് അംബുജേന്ദ്രന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, ശബ്ദലേഖനം- ലെനിന്‍ വലപ്പാട്, നിശ്ചല ഛായാഗ്രഹണം- വിനീഷ് ഫ്‌ളാഷ് ബാക്ക്, പരസ്യകല- സത്യന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഡിസംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…