ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘വീകം’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘വീകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വീകം’. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന് പുറമേ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനും കലാസംവിധാനം പ്രദീപ് എം.വിയും നിര്‍വഹിക്കുന്നു. വില്യംസ് ഫ്രാന്‍സിസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രലങ്കാരം അരുണ്‍ മനോഹറും മേക്കപ്പ് അമല്‍ ചന്ദ്രനും നിര്‍വഹിക്കുന്നു. ജിത്ത് പിരപ്പന്‍കോഡ് ആണ് പ്രൊജക്ട് ഡിസൈനര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍- അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്‍, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ജൂലൈ അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago