പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം ‘കിംഗ് ഓഫ് കൊത്ത’ റിലീസിന് ഒരുങ്ങുകയാണ്. ദുൽഖറിന്റെ തന്നെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത എത്തുന്നത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ ആയിരുന്നു ചിത്രത്തിന്റെ ടീസർ റിലീസ് ആയത്. വമ്പൻ വരവേൽപ്പ് ആയിരുന്നു ടീസറിന് ലഭിച്ചത്. ടീസറിനു ശേഷം മറ്റൊരു വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ നിന്നുള്ള ആദ്യഗാനം ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യും.
ചിത്രത്തിലെ അടിപൊളി ഡാൻസ് നമ്പറാണ് ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28 നു റിലീസാകുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും, ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമായ ഒന്ന് തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും വിധം നിർമ്മിച്ചിരിക്കുന്ന മാസ്സ് ബിഗ് ബഡ്ജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്നാണ്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തീകരിച്ച് ഐശ്വര്യാ ലക്ഷ്മി പങ്കു വച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാണം.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി മലയാള സിനിമയിലെ മികച്ച അഭിനേതാക്കൾ എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്, ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവി,ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…