നടി പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫ രാജിനെതിരെ ആദ്യഭാര്യ അയേഷ രംഗത്ത്. തന്നില്‍ നിന്നും മുസ്തഫ വിവാഹമോചനം നേടിയില്ലെന്നാണ് അയേഷയുടെ ആരോപണം. 2017ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്. പ്രിയമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന് ‘പിങ്ക് വില്ല’ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നല്‍കി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ ബന്ധത്തെക്കുറിച്ച് ഇവര്‍ വേറെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതേ സമയം മുസ്തഫ ആ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.
ഗാര്‍ഹിക പീഡനക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ‘മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ചിലര്‍ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നു,’ അയേഷ പറഞ്ഞു. അതേ സമയം ഇതിനെതിരെ മുസ്തഫ രംഗത്തു വന്നിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാന്‍ പതിവായി അയേഷയ്ക്ക് നല്‍കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു. തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. 2010 മുതല്‍ താനും അയേഷയും വെവ്വേറെ താമസിക്കുകയാണെന്നും 2013ല്‍ വിവാഹമോചനം നേടി എന്നുമാണ് മുസ്തഫ പറയുന്നത്.
പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017 ല്‍ ആയിരുന്നു, എന്തുകൊണ്ട് ഇത്രയും കാലം അയേഷ പ്രതികരിച്ചില്ലെന്നും’ മുസ്തഫ ചോദിച്ചു. എന്നാല്‍ ഇതേക്കുറിച്ച് അയേഷ പറയുന്നതിങ്ങനെ. ‘2017 ല്‍ രംഗത്തെത്തിയില്ല എന്ന കാര്യമാണ് മുസ്തഫ ഉപയോഗിക്കുന്നത്. രണ്ട് മക്കളുടെ അമ്മയെന്ന നിലയില്‍, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? ഒരു കാര്യം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അത് നടക്കാത്തപ്പോള്‍ മാത്രം, ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്, കാരണം അതിനുവേണ്ടി സമയം നഷ്ടപ്പെടുത്താന്‍ ഇല്ല എന്നതാണ്,’ അയേഷ പറയുന്നു.മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളാണുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…