മലയാളത്തിൻെറ പ്രമുഖ നടനും എന്‍ ഡി എ തിരുവന്തപുരം സെൻട്രൽ സ്ഥാനാര്ത്ഥിയുംമായ കൃഷ്ണ കുമാര്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ആരംഭം കുറിച്ചിരിക്കുകയാണ്.നിലവിൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വളരെ ഉജ്ജ്വല സ്വീകരണമാണ് താരത്തിന് ഓരോ സ്ഥലത്തും ലഭിക്കുന്നത്. താരത്തിന് പിന്തുണ നല്കി മക്കളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധേയമാകുന്നത് എന്തെന്നാൽ കൃഷ്ണ കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ്.
![krishnakumar family](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/krishnakumar-family.jpg?resize=788%2C528&ssl=1)
വീഡിയോയില്‍ പറയുന്നത് എന്തെന്നാൽ ‘ഈ അഞ്ച് പെണ്സുന്ദരികളുടെ നാഥന് ഇനി തിരുവനന്തപുരത്തിന്്റെ നാഥനാവാം. സ്ത്രീ സുരക്ഷയ്ക്കായി, ഒത്തൊരുമയ്ക്കായി, നല്ല നാളേയ്ക്കായി, ചരിത്രത്തിന്‍്റെ താമര വിരിയട്ടെ.’ എന്നാണ് വീഡിയോയില്‍ പറയുന്നത്. കൃഷ്ണ കുമാറും കുടുംബവുമാണ് വീഡിയോയില്‍ ഉള്ളത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്.
തിരുവനന്തപുരത്ത് ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ടോയ്ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാന്‍ സൗകര്യമുള്ളതുമായ ബസ് സ്റ്റോപ്പുകള്‍, ഡ്രെയ്നേജ് മാലിന്യ പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രധാന കാര്യമെന്തെന്നാൽ ഫെബ്രുവരിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.