Categories: Malayalam

വരുമാനത്തിൽ കോഹ്‌ലി ഒന്നാമൻ;പ്രഭാസിനെ തോൽപ്പിച്ച് ലാലേട്ടൻ ! ഫോർബ്‌സ് പട്ടിക പുറത്തിറങ്ങി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പർതാരങ്ങളെ മറികടന്ന് ഇതാദ്യമായി ഒരു കായികതാരം പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. വിരാട് കോഹ്‍ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഒരു കായികതാരം സിനിമാ താരങ്ങളെ മറികടന്ന് ഒന്നാമതെത്തുന്നത്. 2018 ഒക്ടോബർ 31 മുതൽ 2019 സെപ്റ്റംബർ 30 വരെ കോഹ്‍ലിയുടെ സമ്പാദ്യം 252.72 കോടിയാണ്. മാച്ച് ഫീ, ബിസിസിഐ സെൻട്രൽ കോൺട്രാക്ട്, പരസ്യവരുമാനം, ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നുള്ള വരുമാനം എന്നിവ കണക്കാക്കിയാണ് ഈ തുകയിൽ എത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് 293.25 കോടിയുമായി അക്ഷയ് കുമാർ ആണ്. വരുമാനത്തിൽ അക്ഷയ് കുമാർ ആണ് ഒന്നാമതെങ്കിലും സെലിബ്രിറ്റി റാങ്ക് തീരുമാനിക്കുന്നത് വരുമാനത്തിന്റെ കാര്യത്തിൽ മാത്രമല്ലെന്നും വരുമാനം കൂടുതലാണെങ്കിലും സമൂഹത്തിലെ പ്രശസ്തിയുടെ കാര്യം കൂടി പരിഗണിച്ചാകും റാങ്ക് തീരുമാനിക്കുക എന്നും ഫോർബ്സ് അധികൃതർ പറയുന്നു. 64.5 കോടിയുമായി മോഹൻലാ‍ൽ പ്രഭാസ്, കമൽഹാസൻ, ഷാഹിദ് കപൂർ, ആയുഷ്മാൻ ഖുറാന, രൺബീർ കപൂർ, വിജയ്, അജിത്ത്, മഹേഷ് ബാബു എന്നിവരെ തകർത്ത് മോഹൻലാ‍ൽ 27ാം സ്ഥാനം നേടി. 33.5 കോടിയുമായി മമ്മൂട്ടി 62ാം സ്ഥാനവും നേടി. 35 കോടിയുമായി പ്രഭാസ് 44ാമതും 30 കോടിയുമായി വിജയ് 47ാമതും കമൽഹാസൻ 34 കോടിയുമായി 56ാമതും 31.75 കോടിയുമായി ധനുഷ് 64ാമതുമെത്തി. 229.25 കോടിയുമായി സൽമാൻ ഖാൻ മൂന്നാംസ്ഥാനവും 239.25 കോടിയുമായി അമിതാഭ് ബച്ചൻ നാലാമതും 59.21 കോടിയുമായി ആലിയ ഭട്ട് എട്ടാമതും 48 കോടിയുമായി ദീപിക പത്താമതും ഇടംനേടി. 135.93 കോടിയുമായി ധോണി അഞ്ഞാമതും ഷാരൂഖ് ഖാൻ ആറാമതും രൺവീര്‍ സിങ് ഏഴാമതും ഇടംപിടിച്ചു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

23 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago