സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
കഴിഞ്ഞ മാസം കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നു. അതോടൊപ്പം പുതിയ സിനിമകളുടെ വിശേഷവും ചടങ്ങിൽ പങ്കുവെച്ചു.മരയ്ക്കാറിന്റെ കുറച്ച് ഷോട്ടുകൾ കോർത്തിണക്കി ഒരുക്കിയ ചെറിയ ഒരു ടീസർ പോലെയൊന്ന് ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.വലിയ സ്വീകാര്യതയാണ് ആ വീഡിയോയ്ക്ക് ലഭിച്ചത്.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഇതിൽ അഭിനയിച്ചിരിക്കുന്നു വിദേശ താരങ്ങൾ പറയുന്നത് ആരാധകർക്ക് ആവേശം ആവുകയാണ്. ഈ ചിത്രത്തിൽ അഭിനയിച്ച മാക്‌സ്‌വെൽ കാവെൻഹാം, ടോബി സൗബർബാക്ക് എന്നിവരാണ് മരക്കാർ എന്ന ചിത്രം ചരിത്രം ആവുമെന്നും ഗംഭീര സിനിമാനുഭവം സമ്മാനിക്കും എന്ന് പറയുന്നത്. മോഹൻലാൽ എന്ന നടൻ അഭിനയത്തിൽ ഒരു മാസ്റ്റർ ആണെന്നും അവർ പറയുന്നു. ആരാധകരുടെ ചോദ്യത്തിന് ട്വിറ്ററിലൂടെ ആണ് ഈ നടൻമാർ മറുപടി നൽകുന്നത്.
99 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുൻപേ റെക്കോർഡുകൾ കീഴടക്കുകയാണ് മോഹൻലാൽ ചിത്രം.അടുത്ത വിഷു കാലത്ത് റിലീസിനെത്തുന്ന മരയ്ക്കറിനെതിരെ മത്സരിക്കാൻ ഒരു മലയാള ചിത്രവും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എല്ലാ ചിത്രങ്ങളും ഈദിലേക്ക് റിലീസ് മാത്രം.ഇതോടെ കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും വിഷു കാലത്ത് മരയ്ക്കാർ തന്നെയാകും പ്രദർശിപ്പിക്കുക.ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു.ചിത്രം ഐമാക്‌സ് തിയറ്ററുകളിലും റിലീസിനെത്തിക്കുവാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…