അഞ്ചാം പാതിരാ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സൈക്കോ സീരിയൽ കില്ലറും പേടിപ്പെടുത്തുന്ന ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടിയെത്തുന്നു. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കിയിരിക്കുകയാണ്. ടോവിനോയുടെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയതിലൂടെ ടോവിനോക്കുള്ള ഒരു പിറന്നാൾ സമ്മാനം കൂടിയായിരിക്കുയാണ് ടീസർ.
അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. രാജു മല്യതും രാഗം മൂവീസും നിർമാണത്തിൽ പങ്കാളികളാണ്. അഖിൽ ജോർജ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.
ടോവിനോയും മംമ്തയും കൂടാതെ രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, പ്രതാപ് പോത്തൻ, ലുക്ക്മാൻ, റോണി ഡേവിഡ്, അൻവർ ശരീഫ്, അനിൽ മുരളി, ബാലാജി ശർമ്മ, ജിജു ജോൺ, ധനേഷ് ആനന്ദ്, അഞ്ജലി നായർ, ദേവി അജിത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മാർച്ച് മാസത്തോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…