നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡി ജി പി ആർ ശ്രീലേഖ. അന്വേഷണസംഘം ദിലീപിന് എതിരെ വ്യാജ തെളിവുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. സസ്നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും ശ്രീലേഖ പറഞ്ഞു. കേസ് നിലനിൽക്കില്ലെന്ന ഘട്ടം വന്നപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ വ്യക്തമാക്കുന്നു.

ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. ദിലീപ് ചെയ്തിരുന്നു പല കാര്യങ്ങളിലും അന്ന വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. കേസിലെ ആറു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്തു ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ചു വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്ത് ചെയ്യുമെന്നും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിന് അവർ ശിക്ഷിക്കപ്പെടേണ്ടതല്ലേയെന്നും ശ്രീലേഖ ചോദിക്കുന്നു. അതിന് പകരം മറ്റൊരാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും അയാൾക്കെതിരെ തെളിവുകൾ നിരത്താനും പൊലീസ് ശ്രമിക്കുമ്പോൾ അപഹാസ്യരാകുന്നത് പൊലീസ് ആണെന്നും ശ്രീലേഖ പറഞ്ഞു. കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്നും ശ്രീലേഖ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിന്നും പൾസർ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ, സുനിയല്ല സഹതടവുകാരൻ വിപിൻലാൽ ആണ് കത്ത് എഴുതിയതെന്ന് പിന്നീട് സുനി തന്നെ പറഞ്ഞിട്ടുണ്ട്. ദിലീപിനെ അഭിസംബോധന ചെയ്ത് കാശ് തരാമെന്ന് പറഞ്ഞല്ലോ, അഞ്ചു തവണയായി തന്നാൽ മതി, അത്യാവശ്യമായി 300 മണി ഓർഡർ അയച്ച് തരണമെന്നൊക്കെ കത്തിൽ പറഞ്ഞിട്ടുണ്ട്. പൾസർ സുനിക്ക് ക്വട്ടേഷന് ഒന്നരക്കോടി ആണ് വാഗ്ദാനം ചെയ്തതെന്നും പതിനായിരം രൂപ അഡ്വാൻസ് ആയി നൽകിയെന്നും ആയിരുന്നു അന്ന് പ്രചരിച്ച കഥ. എന്നാൽ, ആ പതിനായിരം രൂപ അയാളുടെ കൈയിൽ വന്നതിന് തെളിവില്ല. അമ്മയുടെ പേരിൽ കുടുംബശ്രീയിൽ നിന്നുവന്ന പതിനായിരം രൂപ ഇതാണെന്ന് ആയിരുന്നു പ്രചരണം. അമ്മയ്ക്ക് എന്തിന് പണം നൽകി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ലെന്നും എല്ലാം കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ഒന്നര കോടിക്ക് ക്വട്ടേഷൻ വാങ്ങിയ ആൾ 300 രൂപയ്ക്ക് വേണ്ടി മണി ഓർഡർ ചോദിച്ചെന്നത് അപഹാസ്യമായിട്ടാണ് തോന്നുന്നത്. കത്തെഴുതിയത് പൊലീസുകാർ നിർബന്ധിച്ചിട്ടാണെന്നും കത്തിൽ പറഞ്ഞ നടൻമാർക്ക് ഇതിൽ പങ്കില്ലെന്നും വിപിൻലാൽ തന്നെ പിന്നീട് പറഞ്ഞിരുന്നു. ഇയാൾ ഇക്കാര്യ പറയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ തടയുന്നത് മാധ്യമങ്ങളിലൂടെ കണ്ടതാണെന്നും ശ്രീലേഖ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാൻ വിളിച്ചുചേർത്ത നടി നടൻമാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയർന്നത്. അതിനുപിന്നാലെയാണ് മാധ്യമങ്ങളിൽ ദിലീപിന്റെ പേര് വരുന്നതും. വിശ്വാസ്യതയുള്ള പത്രങ്ങളിലെ മാധ്യമപ്രവർത്തകരെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥകൾ പറഞ്ഞുകൊടുത്താൽ അവർ അത് എഴുതാൻ തുടങ്ങും. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്ന് വിശ്വസിക്കാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന മന്ത്രിമാർ ഉൾപ്പെടെ പലരും പറഞ്ഞിരുന്നു ദിലീപ് ആണ് ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന്. നാല് മാസത്തെ മൗനത്തിന് ശേഷം പൾസർ സുനി ദിലീപിന്റെ പേരു പറയുക, ജയിലിലെ ഓഫീസിൽ നിന്നും പേപ്പർ കൈക്കലാക്കി കത്തെഴുതുക, ജയിലിൽ പൾസർ സുനിക്ക് ഫോൺ നൽകുക തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ തനിക്ക് സ്വാഭാവികമായും സംശയം ഉണ്ടെന്നും ശ്രീലേഖ പറഞ്ഞു. ദിലീപിനെ ചോദ്യം മാധ്യമങ്ങളിലെ വാർത്തകളെ തുടർന്നുള്ള സമ്മർദ്ദത്തിന് ഒടുവിലാണ്. ആദ്യത്തെ ചോദ്യം ചെയ്യലിൽ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു. അത് വിവാദമായി. പല അറസ്റ്റുകളും മാധ്യമങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഉണ്ടായ സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ സ്വാധീനമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് വെറുതെ 85 ദിവസം ജയിലിൽ അടയ്ക്കുമോയെന്ന് ചോദിച്ചാൽ എതിരാളി ശക്തനാണെങ്കിൽ തീർച്ചയായും ചെയ്യുമെന്നും ശ്രീലേഖ പറഞ്ഞു. അറസ്റ്റ് ചെയ്തപ്പോൾ ദിലീപിന് ഇതിൽ എന്തെങ്കിലും പങ്കു കാണുമെന്ന് താനും കരുതിയിരുന്നെന്നും അവർ പറഞ്ഞു. ജയിലിൽ ദിലീപ് നാലഞ്ച് വിചാരണ തടവുകാർക്ക് ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു ദിലീപ് ജയിലിൽ. ദിലീപിനെ പരിശോധിച്ച ഡോക്ടർ അദ്ദേഹം സിക്ക് ആണെന്നും മരുന്നുകൾ എഴുതി തരികയും ചെയ്തു. എന്നാൽ, അതൊന്നും ജയിലിലെ സാഹചര്യത്തിൽ കൊടുക്കാൻ കഴിഞ്ഞില്ലെന്നും അയാളുടെ സ്ഥിതികണ്‌ട് രണ്ടു പായും കമ്പിളിപ്പുതപ്പും തലയണയുമൊക്കെ കൊടുക്കാനും നല്ല ഭക്ഷണം കൊടുക്കാനും താൻ നിർദ്ദേശിച്ചിരുന്നെന്നും ശ്രീലേഖ പറഞ്ഞു. സൗകര്യങ്ങൾ നൽകിയതിനു ശേഷം ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചിരുന്നെന്നും പിന്നാലെയാണ് അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ആണെന്നും ശ്രീലേഖ പറയുന്നു. ഇരുവരുടെയും ടവർ ലൊക്കേഷൻ ഒരു സ്ഥലത്ത് ഉണ്ടായി എന്നത് മറ്റൊരു ചർച്ച ആയിരുന്നു. എന്നാൽ ആ ദിവസം എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ നിരവധി താരങ്ങളും അവരുടെ ഡ്രൈവർമാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ടു തന്നെ ടവർ ലൊക്കേഷൻ ഒരു തെളിവായി കണക്കാക്കാൻ പറ്റില്ലെന്നും ശ്രീലേഖ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. കേസിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ആദ്യ ആറ് പ്രതികളിൽ നാല് പേർ അറസ്റ്റിലായിരുന്നു. പൾസർ സുനിയും മറ്റൊരാളും ഒളിവിലായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് അവർ കീഴടങ്ങുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago