‘കാക്കിപ്പട’യുടെ പ്രമേയം കാലിക പ്രാധാന്യമുള്ളത്; ചിത്രം കാണാന്‍ കാത്തിരിക്കുന്നു’; മുന്‍ എസ്.പി ജോര്‍ജ് ജോസഫ്

കാക്കിപ്പട എന്ന ചിത്രത്തിന്റെ പ്രമേയം കാലിക പ്രാധാന്യമുള്ളതെന്ന് മുന്‍ എസ്.പി ജോര്‍ജ് ജോസഫ്. കാക്കിപ്പട തന്നില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. ചിത്രം കാണാന്‍ കാത്തിരിക്കുകയാണെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു. കാക്കിപ്പടയിലെ കഥയിലെ പോലെ കൊച്ചു കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ജനം അക്രമസക്തരാകുന്നതും, അവരെ നിയന്ത്രിക്കാന്‍ പൊലീസ് പാട് പെട്ടതുമായ സംഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. സമൂഹത്തിന്റെ പരിഛേദം തന്നെയാണ് പൊലീസ്. പൊതുജനങ്ങളുടെ അതേ വികാരം തന്നെയാണ് പൊലീസിനെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

ഷെബി ചൗഘട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. എസ്.വി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ്’കാക്കിപ്പട’ നിര്‍മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. പൊലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് ‘കാക്കിപ്പട’. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ‘കാക്കിപ്പട’ പറയുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

 

തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍, ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം, കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ് പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ, സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്, പി ആര്‍ ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീര്‍, മാര്‍ക്കറ്റിംഗ് കമ്പനി ഒപ്പുലന്റ് പ്രൊമോട്ടേര്‍സ് അല്ലിയാന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്കെത്തും.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago