സ്റ്റൈലിഷ് ലുക്കിൽ ലണ്ടനിലെത്തി എം വി ഗോവിന്ദൻ, അപ്പം വിൽക്കാൻ പോയതാണോ എന്ന് സോഷ്യൽ മീഡിയ

സി പി എം സംസ്ഥാന സെക്രട്ടിയും മുൻ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം വി ഗോവിന്ദൻ ലണ്ടനിൽ. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായാണ് ലണ്ടനിൽ ഗോവിന്ദൻ എത്തിയത്. അതുകൊണ്ടു തന്നെ ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ അത് വൈറലായി. പാന്റും ഷർട്ടുമിട്ട് ഷർട്ട് ടക്ക് ഇൻ ചെയ്തുള്ള ചിത്രം എം വി ഗോവിന്ദൻ തന്നെയാണ് പങ്കുവെച്ചത്. വിമാനത്താവളത്തിൽ സ്വീകരണം ഏറ്റുവാങ്ങുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് എം വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. സംവിധായകനും നടനുമായ ആഷിഖ് അബു, എം വി ഗോവിന്ദന്റെ ഭാര്യ പി. കെ. ശ്യാമള എന്നിവരും ഗോവിന്ദന് ഒപ്പമുണ്ട്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.മേയ് 17 നു യുകെയിലെത്തിയ എം.വി. ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു.

19 നു കാൾമാർക്സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്കാരിക പ്രഭാഷകനായും പങ്കെടുക്കും. ചിത്രം പങ്കുവെച്ച് കൊണ്ട് എം വി ഗോവിന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു’. അതേസമയം, ലണ്ടനിൽ അപ്പം വിൽക്കാൻ പോയതാണോ, അവിടെ കെ റെയിൽ തുടങ്ങുമോ എന്ന് തുടങ്ങിയ നൂറു ചോദ്യങ്ങളുമായി സോഷ്യൽമീഡിയയിൽ ട്രോളൻമാർ സജീവമായിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago