Categories: Uncategorized

കൂവപ്പടി സ്‌കൂളിലെ മഹാവികൃതികളുടെ കഥ പറഞ്ഞ് ഫോർ; രണ്ടാമത്തെ ടീസർ എത്തി

മഹാവികൃതികളായ മൂന്ന് കുട്ടികളുടെ കഥ പറയുന്ന ‘ഫോർ’ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ എത്തി. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. മങ്കിപേൻ ഫെയിം ഗൗരവ് മേനോൻ, നൂറ്റിയൊന്ന് ചോദ്യങ്ങൾ ഫെയിം മിനോൻ, പറവ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അമൽ ഷാ, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങൾ. മമിത ബൈജു, ഗോപിക രമേശ് എന്നിവരാണ് നായികമാരായി എത്തുന്നത്. സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലൻസിയാർ, സാധിക, പ്രശാന്ത് അലക്സാണ്ടർ, സ്‌മിനു, ഷൈനി സാറ എന്നിവരും പ്രധാന വേഷങ്ങളിൽ സിനിമയിലുണ്ട്. വിധു ശങ്കർ, വൈശാഖ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്.

ആത്മസുഹൃത്തുക്കളായ മൂന്നു പേരുടെ കഥ പറയുന്ന ചിത്രമാണ് ഫോർ. അഭിയും റിയാസും ജോണും കൂവപ്പടി ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇവർ അറിയപ്പെടുന്നത് ബാക്ക് ബെഞ്ചേഴ്സ് എന്നാണ്. സ്കൂളിലെ മഹാവികൃതികളായ ഇവരുടെ ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയാണ്‌ രാഹുൽ. പഠിച്ചു വലിയ ആളാവുക എന്നതാണ് രാഹുലിന്റെ ലക്ഷ്യം. തന്റെ ജീവിതത്തിൽ ഒരു പെണ്ണു പോലും അതുകൊണ്ട് ഉണ്ടാവില്ലെന്ന് അയാൾ പ്രതിജ്ഞ എടുക്കുകയാണ്. ഇതിനെല്ലാം ഇടയ്ക്ക് തങ്ങളുടെ സ്കൂളിൽ നിന്ന് പോയ മാത്‍സ് അധ്യാപകൻ പവിത്രൻ സർ വീണ്ടും അവിടെ ജോലിയിൽ പ്രവേശിക്കുന്നു. പവിത്രനെന്ന അധ്യാപകനെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ കാരണക്കാർ ആവുന്നത് ഇവർ മൂന്നുപേരുമാണ്. പിന്നീട് ഇവർ മൂന്നുപേരുടെയും കള്ളത്തരങ്ങൾ സ്കൂളിൽ തിരിച്ചെത്തുന്ന പവിത്രൻ സർ കൈയോടെ പിടികൂടുന്നു. ഇനി തങ്ങളോട് അയാൾ മുൻ വൈരാഗ്യം വെച്ച് പെരുമാറുമോ തങ്ങളുടെ ഭാവി എന്താകും എന്ന ഇവരുടെ ആശങ്കയിലൂടെയാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.

വ്യത്യസ്തവും, പുതുമയുള്ളതുമായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസർ. രണ്ടാമത്തെ ടീസറും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. മനോരമ മ്യൂസിക് സോംഗ്സിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago