സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ജിന്ന്, സുരാജ് വെഞ്ഞാറമ്മൂടിന്റെ ന്നാലും ന്റെളിയാ, അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമാകുന്ന തേര്, ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഋ തുടങ്ങി ഇന്ന് തീയറ്ററുകളില്‍ എത്തുന്നത് നാല് ചിത്രങ്ങള്‍. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണിത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് ഡിസംബര്‍ 30 ന് തീയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ജിന്ന്.
സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ലാലപ്പന്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്.
സുരാജിനെ നായകനാക്കി ബാഷ് മൊഹമ്മദ് ആണ് ‘എന്നാലും ന്റെളിയാ’ സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗായത്രി അരുണ്‍, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാഷ് മൊഹമ്മദും ശ്രീകുമാര്‍ അറയ്ക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ക്യാമ്പസ് പ്രണയവും രാഷ്ട്രീയവും പശ്ചാത്തലമാക്കിയുള്ളതാണ് ‘ഋ’. നിരവധി ക്യാമ്പസ് സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു സര്‍വകലാശാല പശ്ചാത്തലമാകുന്ന സിനിമ ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും പ്രണയവുമെല്ലാം പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. ഫാ.വര്‍ഗീസ് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ മാനുവല്‍ ആണ്. ദളിത് മുസ്ലിം പ്രണയങ്ങളെ പൊതുസമൂഹം നോക്കിക്കാണുന്ന രീതി ഈ സിനിമയില്‍ രാഷ്ട്രീയ വിഷയമായി സ്വീകരിച്ചിരിക്കുന്നു. അമിത് ചക്കാലക്കലിനെ കേന്ദ്രകഥാപാത്രമാക്കി എസ്.ജെ സിനു സംവിധാനം ചെയ്ത ചിത്രമാണ് തേര്. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലറാണ്. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രം നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…