മലയാള സിനിമയ്ക്ക് എന്നും മികച്ച സിനിമകൾ സംഭാവന ചെയ്ത പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. മികച്ച സിനിമകളോടൊപ്പം തന്നെ മികച്ച നവാഗത സംവിധായകരേയും ഫ്രൈഡേ ഫിലിം ഹൗസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നവാഗതസംവിധായകർക്കും നവാഗത സിനിമാ കൂട്ടായ്മയ്ക്കും വേണ്ടി മാത്രമായി പുതിയ ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ഇനി നവാഗതരായ സംവിധായകരുടെ സിനിമകൾ മാത്രമായിരിക്കും നിർമ്മിക്കുക. ഫ്രൈഡേ ഫിലിം ഹൗസ് ആകട്ടെ മറ്റു സിനിമകളും നിർമ്മിച്ച് തിയേറ്ററുകളിലെത്തിക്കും.
വളർന്നുവരുന്ന കഴിവുറ്റ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിജയ് ബാബു ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ഈ സംരംഭത്തിലെ ആദ്യചിത്രത്തിന്റെ പ്രഖ്യാപനം ഇന്നലെ ജൂൺ സിനിമയുടെ നൂറാം ദിന ആഘോഷ പരിപാടിയിൽ വിജയ് ബാബു നിർവഹിച്ചു. ജനമൈത്രി എന്നാണ് ചിത്രത്തിന് പേര്. ചിത്രത്തിൻറെ ഷൂട്ടിംഗ് നിലവിൽ പൂർത്തിയായിക്കഴിഞ്ഞു. സൈജു കുറുപ്പും ബിഗ് ബോസ് ഫെയിം സാബുമോനും വിജയ് ബാബുവും ഇന്ദ്രൻസും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജോൺ മന്ത്രിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണുനാരായണൻ ചായാഗ്രഹണവും ഷാൻ റഹ്മാൻ ഞാൻ സംഗീതവും നിർവഹിക്കുന്നു. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…