സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത മലയാളത്തില്‍ നിന്നുള്ള ആദ്യ പാന്‍ ഇന്ത്യന്‍ സിനിമ ഒരുക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവന്‍കോഴിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാലാട്ടി.
പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്ന നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. വരുണ്‍ സുനില്‍ സംഗീതം നല്‍കിയിരിക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നായ്ക്കുട്ടികളെ വളര്‍ത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തില്‍ അധികം സമയമാണ് എടുത്തിരിക്കുന്നത്.
വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത്. ചിത്രസംയോജനം- അയൂബ് ഖാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, നിര്‍മാണ നിര്‍വഹണം- ഷിബു ജി സുശീലന്‍, സൗണ്ട് ഡിസൈന്‍- ധനുഷ് നായനാര്‍, അറ്റ്‌മോസ് മിക്‌സിങ്- ജസ്റ്റിന്‍ ജോസ്, കലാ സംവിധാനം- അരുണ്‍ വെഞ്ഞാറന്മൂട്, ചമയം- റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം- ജിതിന്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ചിത്രം വേനല്‍ അവധിക്ക് തീയറ്ററുകളില്‍ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…