സ്റ്റെഫിയുമായി സൗഹൃദം ആരംഭിക്കുന്നത് 32-ാം വയസില്‍; പത്ത് വര്‍ഷത്തെ കാത്തിരിപ്പിെനാടുവില്‍ വിവാഹം; സോഹന്‍ സീനുലാല്‍ പറയുന്നു

പത്ത് വര്‍ഷത്തെ കാത്തിരിപ്പിനാടുവിലാണ് സ്റ്റെഫിയുമായുള്ള വിവാഹമെന്ന് സംവിധായകനും നടനുമായുള്ള സോഹന്‍ സീനുലാല്‍. സ്റ്റെഫിയെ പരിചയപ്പെടുമ്പോള്‍ തനിക്ക് 32വയസായിരുന്നു പ്രായം. സ്റ്റെഫിയുമായി പ്രണയത്തിലാകും വരെ കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നുവെന്നും സോഹന്‍ പറഞ്ഞു.

സെന്റ് തെരേസാസ് വിദ്യാര്‍ത്ഥിനിയായിരുന്ന സ്റ്റെഫിയെ അവിടെ ഒരു പരിപാടിക്ക് പോയപ്പോഴാണ് പരിചയപ്പെട്ടത്. അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് തന്റെ സിനിമകള്‍ക്ക് സ്റ്റെഫിയും സുഹൃത്തുക്കളുമെല്ലാം സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. ഇത്രയും സൗഹൃദത്തിലായ രണ്ട് പേര്‍ക്ക് എന്തുകൊണ്ട് വിവാഹം കഴിച്ചുകൂട എന്ന ചിന്ത പിന്നീടുണ്ടായി. ഇതിനിടെ സ്റ്റെഫി കാനഡില്‍ പോയി പിജി ചെയ്തു. മടങ്ങിയെത്തിയപ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്. ഇതോടെ തിരിച്ചു പോകാന്‍ സാധിച്ചില്ല. എന്നാല്‍ കല്യാണം നടക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സോഹന്‍ പറഞ്ഞു.

വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവരും വിവാഹത്തിന് തയ്യാറായിരുന്നു. തങ്ങള്‍ക്കിടയില്‍ മതത്തിന്റേയോ ജാതിയുടേയോ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പള്ളിയില്‍ വച്ച് മോതിരം മാറിയ ശേഷം തന്റെ വീട്ടില്‍ പായസം കൂട്ടിയുള്ള ഊണ്. മതത്തിനപ്പുറം രണ്ട് കുടുംബങ്ങള്‍ തങ്ങളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്നത് അനുഭവിക്കാനായെന്നും സോഹന്‍ പറയുന്നു.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago