മമ്മൂക്ക സമ്മാനിച്ച ഒരു സമ്മാനം ഇന്നും ജി എസ് പ്രദീപ് തന്റെ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും നഷ്ടപ്പെടുത്താത്ത ആ സമ്മാനത്തെ കുറിച്ച് താൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ച് ജി എസ് പ്രദീപ് തുറന്ന് പറഞ്ഞു. മമ്മൂക്കയെ സാക്ഷി നിർത്തിയാണ് അദ്ദേഹം ഇത് പറഞ്ഞതും.
“എന്‍റെ കോട്ടിന് ഇടതുഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം കുത്തി വച്ചിട്ടുണ്ട്. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും എന്ത് പ്രതിസന്ധിയുണ്ടായിട്ടും താന്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്ത ഒന്നാണത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചാനലിന്റെ ചെയര്‍മാനും ഏവർക്കും പ്രിയങ്കരനുമായ മമ്മൂക്ക എനിക്ക് നെഞ്ചില്‍ കുത്തിത്തന്നതാണ്. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്താറുണ്ട്. ഇത് ധരിക്കുന്നത് മനസ്സുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ തെറ്റ് ചെയ്യരുതെന്ന് ഓര്‍മപ്പെടുത്തലാണ്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…