Ganagandharvan Audience Response
മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവൻ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ‘ഡീസന്റ്’ സിനിമ എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്നത്. കോമഡിയും ത്രില്ലും എല്ലാം നിറഞ്ഞൊരു ചിത്രത്തിന്റെ രണ്ടാം പകുതിക്കാണ് കൈയ്യടികൾ കൂടുതൽ ലഭിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന സംഘത്തിലെ പാട്ടുകാരൻ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, ഇന്നസന്റ്, സിദ്ദിഖ്, ശ്രീലക്ഷ്മി, വന്ദിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം ദീപക് ദേവ്. ഛായാഗ്രഹണം അഴകപ്പൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…