Categories: MalayalamReviews

കലാസദൻ ഉല്ലാസിന് കൈയ്യടിച്ച് പ്രേക്ഷകർ | ഗാനഗന്ധർവൻ റിവ്യൂ

മിമിക്രിയുടെയും അവതരണത്തിന്റെയും ലോകത്ത് നിന്നും സംവിധാനരംഗത്തേക്ക് കടന്ന് വന്ന രമേഷ് പിഷാരടിയിൽ നിന്നും ഒരു പക്കാ കോമഡി എന്റർടൈനർ പ്രതീക്ഷിച്ച പ്രേക്ഷകരെ ഞെട്ടിച്ച് പഞ്ചവർണ്ണതത്തയിലൂടെ ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് പിഷാരടി സമ്മാനിച്ചത്. ജയറാമിന് ഒരു തിരിച്ചു വരവ് സമ്മാനിച്ച പിഷാരടി മമ്മൂക്കക്ക് ഒപ്പമാണ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭം ഗാനഗന്ധർവൻ ഒരുക്കിയിരിക്കുന്നത്. ആദ്യചിത്രത്തിൽ നിന്നും ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ വളർന്നിരിക്കുന്ന ഒരാളെയാണ് രമേഷ് പിഷാരടിയിൽ ഗാനഗന്ധർവനിലൂടെ കാണുവാൻ സാധിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഒരു മകളുള്ള വ്യക്തിയാണ് കലാസദൻ ഉല്ലാസ്. കാൽ നൂറ്റാണ്ടോളമായി ഒരേ ട്രൂപ്പിൽ പ്രധാന ഗായകൻ പോലുമല്ലാതെ പ്രവർത്തിക്കുന്ന ഉല്ലാസ് ഒരു സാധാരണക്കാരനാണ്. ജീവിതത്തിന്റെ രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടിക്കുവാൻ ശ്രമിക്കുന്ന ഉല്ലാസ് പക്ഷേ സന്തോഷവാനാണ്. ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന ഒരുവൻ. ഉല്ലാസിന്റെ കഥ പറയുന്നതോടൊപ്പം തന്നെ സാന്ദ്രയുടെയും അച്ഛന്റെയും കഥ സിനിമ പറഞ്ഞു പോകുന്നു. നിയമത്തിന്റെ നൂലാമാലകളിൽ പെട്ടുഴറുന്ന അവരുടെ ജീവിതവും ഉല്ലാസിന്റെ ജീവിതവും തമ്മിൽ കണ്ടുമുട്ടുന്നു. സങ്കീർണമായ ചില പ്രശ്നങ്ങളിലേക്കാണ് അത് ചെന്ന് ചേരുന്നത്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ആവറേജ് നിലവാരത്തിൽ നിൽക്കുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുമായി ക്ലൈമാക്സും ഗംഭീരമായി.

സാധാരണക്കാരിൽ സാധാരണക്കാരനായ ഉല്ലാസ് എന്ന ഗാനമേള ഗായകനെ വളരെ അനായാസമായും എന്നാൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലുമാണ് മമ്മൂക്ക അവതരിപ്പിച്ചിരിക്കുന്നത്. ഒരു മെലോഡ്രാമയിലേക്ക് ചിത്രം വഴുതി പോകുമെന്ന് കരുതിയ ചില ഇടങ്ങളിൽ ഗംഭീര കൗണ്ടറുകളുമായി പ്രേക്ഷകരെ ഉല്ലാസ് രസിപ്പിക്കുന്നുമുണ്ട്. മനോജ് കെ ജയൻ, സുരേഷ് കൃഷ്‌ണ, മുകേഷ്, മണിയൻ പിള്ള രാജു തുടങ്ങിയ കഴിവുറ്റ അഭിനേതാക്കൾ കൂടി ഒത്തു ചേർന്നപ്പോൾ മികച്ചൊരു അനുഭവം തന്നെയായി ഗാനഗന്ധർവൻ. സാന്ദ്രയായി എത്തിയ അതുല്യയും ഉല്ലാസിന്റെ ഭാര്യാവേഷം കൈകാര്യം ചെയ്‌ത വന്ദിതയും അവരുടെ ഭാഗങ്ങൾ മനോഹരമാക്കി.

അഭിനേതാക്കളുടെ പ്രകടനത്തോടൊപ്പം രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അളഗപ്പന്റെ കാമറ വർക്കുകളും അതിന് ഏറെ സഹായകരമായി. ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ലിജോ പോളിന്റെ എഡിറ്റിംഗും കൂടി ഒത്തുചേർന്നതോടെ നല്ലൊരു ഗാനമേള കണ്ട അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. അമിത പ്രതീക്ഷകളുടെ ഭാരമെല്ലാം ഇറക്കിവെച്ച് മനസ്സ് ശാന്തമാക്കി നല്ലൊരു ചിത്രം കാണുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ് ഗാനഗന്ധർവൻ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago