സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുകെട്ട് വീണ്ടും ഒരിക്കൽ കൂടി ഒന്നിച്ചിരിക്കുന്ന ഗരുഡൻ ഇന്നലെയാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച റിപ്പോർട്ടുകൾ നേടിയെടുത്ത ചിത്രം രണ്ടാം ദിനവും കൂടുതൽ ബുക്കിങ്ങുകളുമായി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം തികഞ്ഞ കൈയ്യടക്കത്തോടെ സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതനായ അരുൺ വർമ്മയാണ്. മലയാളികൾക്ക് ഏറെ സുപരിചിതനായ മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാധാരണമായൊരു കഥയിൽ അസാധാരണമായൊരു അവതരണമാണ് പ്രേക്ഷകർക്ക് ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്.
നീതിയുടെ പോരാട്ടത്തിൽ ആർക്കൊപ്പം നിൽക്കണമെന്ന് പ്രേക്ഷകന് ഓരോ നിമിഷവും ആശയകുഴപ്പം സൃഷ്ടിക്കുന്ന രീതിയിലുള്ള കഥപറച്ചിൽ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ ശക്തി പ്രാപിക്കുകയും പെരുമഴയായി പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്ന കാഴ്ച്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. കരുത്തുറ്റ പ്രകടനങ്ങളിലൂടെ സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കുകയും കൂടി ചെയ്യുമ്പോൾ ഗരുഡൻ കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ്.
പോലീസ് വേഷങ്ങളിൽ ആഘോഷങ്ങൾ തീർത്തിട്ടുള്ള സുരേഷ് ഗോപിയുടെ തികച്ചും വ്യത്യസ്‌തമായ ഒരു കഥാപാത്രമാണ് ഗരുഡനിലെ ഡിസിപി ഹരീഷ് മാധവ്. ആ ഒരു കഥാപാത്രത്തിന് തികച്ചും വെല്ലുവിളി ഉയർത്തുന്ന രീതിയിൽ തന്നെയാണ് ബിജു മേനോന്റെ നിഷാന്ത് എന്ന കോളേജ് അധ്യാപകന്റെ കഥാപാത്രവും നിലകൊള്ളുന്നത്. ആരുടെയൊപ്പം നിൽക്കണമെന്നത് പ്രേക്ഷകന്റെ ചിന്തകൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, അഭിരാമി, ദിവ്യ പിള്ളൈ, ചൈതന്യ പ്രകാശ്, മേഘ, തലൈവാസൽ വിജയ് എന്നിവർക്കൊക്കെ ശക്തമായ സ്വാധീനം ചിത്രത്തിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…