പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ പ്രേക്ഷകർ അങ്ങനെ പെട്ടെന്നൊന്നും മറക്കില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പരസ്പരം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിട്ടാണ് അവസാനിച്ചത്. സീരിയലിന് പിന്നാലെ ഗായത്രി സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാദൻ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുവാൻ ഗായത്രിക്ക് ഭാഗ്യം ലഭിച്ചു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം അവസരം ലഭിച്ചത് ലോട്ടറിയടിച്ചതിന് തുല്യമാണെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഗായത്രി പറഞ്ഞത്. ചിത്രത്തിൽ സീന എന്ന ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ താൻ നായികയല്ല എന്നും എങ്കിലും വളരെ പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു. സീരിയലുകളിൽ തുടർന്ന് അഭിനയിക്കാത്തതിന്റെ കാരണം താരമിപ്പോൾ വെളിപ്പെടുത്തുകയാണ്.
താരത്തിന്റെ വാക്കുകൾ:
പരസ്പരം എന്ന സീരിയൽ വൻവിജയമായിരുന്നു. ഒരുപാട് ആളുകൾ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു. ഇപ്പോഴും എന്നെ ആളുകൾ കണ്ടാൽ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. എനിക്ക് വരുന്ന മെസ്സേജുകളിൽ എല്ലാം തന്നെ ദീപ്തി ഐപിഎസ് എന്ന പേരിലാണ് എന്ന് അഭിസംബോധന ചെയ്യാറുള്ളത്.അത്രയ്ക്കും പോപ്പുലർ ആയിരുന്നു ആ കഥാപാത്രം.
എന്നാൽ പിന്നീട് സീരിയലുകളിൽ ഒന്നും ഞാൻ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകൾ പിന്നീട് വന്നു എങ്കിൽ പോലും അതൊന്നും ദീപ്തി ഐപിഎസ് പോലെ കാമ്പുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല. വന്ന ഓഫറുകൾ എല്ലാം തന്നെ സ്ഥിരം നമ്മൾ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു. എല്ലാം ഒരു ദീപ്തി ഐപിഎസ് ചായ്‌വ് പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഇതുകൊണ്ടാണ് ഞാൻ പിന്നീട് സീരിയൽ മേഖലയിൽ സജീവമാകാതെ പോയതെന്ന് ഗായത്രി അരുൺ പ്രതികരിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…